ചലച്ചിത്രം

'അവർ ഭൂമിക്കടിയിലെ പുഴുക്കളാണ്, എവിടെയും എത്താൻ പോകുന്നില്ല'; രൂക്ഷ വിമർശനവുമായി ടിനി ടോം

സമകാലിക മലയാളം ഡെസ്ക്

ന്നെ ട്രോൾ ചെയ്യുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ടിനി ടോം. മറ്റുള്ളവരെക്കുറിച്ച് മോശം കാര്യങ്ങൾ പറയുന്നവർ ഭൂമിക്കടിയിലെ പുഴുക്കളാണെന്നും അവർ എവിടെയും എത്താൻ പോകുന്നില്ല എന്നുമാണ് താരം മനോ​രമയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കലാകാരൻമാർ നശിച്ചു കാണാനും മരിച്ചു കാണാനുമാണ് പലർക്കും ഇഷ്ടം. അത്തരം പ്രവർത്തികളിലൂടെ എന്ത് ലാഭമാണ് കിട്ടുന്നതെന്നും ടിനി ടോം ചോദിച്ചു. 

മിമിക്രിയിലൂടെയാണ് ഞാൻ വളർന്നു വന്നത്. അതിലൂടെ തന്നെയാണ് ലോകം മുഴുവൻ സഞ്ചരിച്ചതും. അവിടെയെല്ലാം തന്നെ സ്വീകരിച്ചത് മലയാളികൾ തന്നെയാണ്. അതിനാൽ വിജയിച്ച വ്യക്തിയാണ് ഞാൻ.  കഴിവും പ്രശസ്തിയുമില്ലാത്ത ആളുകളെ ട്രോൾ ചെയ്താൽ കാഴ്ചക്കാരെ ലഭിക്കില്ല. കലാകാരൻമാർ നശിച്ചു കാണാനും മരിച്ചു കാണാനുമാണ് പലർക്കും ഇഷ്ടം. അത്തരം പ്രവർത്തികളിലൂടെ എന്ത് ലാഭമാണ് കിട്ടുന്നത്.- ടിനി ടോം പറഞ്ഞു. 

തന്നെ താറടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ അതിനെ ഒന്നുമാകാൻ സാധിക്കാത്തവരുടെ രോധനം മാത്രമായാണ് കാണുന്നതെന്നും ടിനി ടോം കൂട്ടിച്ചേർത്തു. മലയാളത്തിലെ മുൻനിര സംവിധായകരുടെ സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ട്. അതൊന്നും ആരെയും സ്വാധീനിച്ച് നേടിയതല്ല. മറ്റുള്ളവരെക്കുറിച്ച് മോശം കാര്യങ്ങൾ പറയുന്നവർ ഭൂമിക്കടിയിലെ പുഴുക്കളാണ്, അവർ എവിടെയും എത്താൻ പോകുന്നില്ലെന്നും താരം പറഞ്ഞു. 

സുരേഷ് ​ഗോപിയെ പ്രധാന കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത പാപ്പനിൽ ശ്രദ്ധേയമായ വേഷത്തിൽ ടിനി ടോം എത്തിയിരുന്നു. സോമൻ നായർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍

'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

ഡാ മോനെ..., ജയിലില്‍ നിന്ന് ഇറങ്ങിയത് 'കളറാക്കി'; ഗുണ്ടാത്തലവന് 'ആവേശം' സ്‌റ്റെലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി- വീഡിയോ