ചലച്ചിത്രം

നടിമാർ സ്വന്തമായി സിനിമ വിജയിപ്പിക്കട്ടേ, എന്നിട്ട് തുല്യ വേതനം ആവശ്യപ്പെടാം; ധ്യാൻ ശ്രീനിവാസൻ

സമകാലിക മലയാളം ഡെസ്ക്

സ്വന്തമായി സിനിമ വിജയിപ്പിക്കുന്ന ഘട്ടം വരുമ്പോൾ നടിമാർ‌ക്ക് തുല്യവേതനം ആവശ്യപ്പെടാമെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ഇത് പുരുഷാധിപത്യമുള്ള ഇൻഡസ്ട്രിയാണെന്നും ഇവിടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണെന്നുമാണ് ധ്യാൻ പറയുന്നത്. മഞ്ജു വാര്യരുടെ പോലെ ബിസിനസ് നടത്താൻ കഴിവുണ്ടാകുമ്പോൾ തുല്യവേതനം ആവശ്യപ്പെടാമെന്നുമാണ് താരം പറഞ്ഞത്. വിരലിൽ എണ്ണാവുന്ന നടിമാർ മാത്രമാണ് ഇപ്പോൾ അത്തരത്തിൽ മലയാള സിനിമയിലുള്ളതെന്നും കൂട്ടിച്ചേർത്തു. 

'ഇത് പുരുഷാധിപത്യമായുള്ള ഇന്‍ഡസ്ട്രിയാണ്. ഇവിടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണ്. എന്നാല്‍ മഞ്ജു ചേച്ചിയുടെ പേരില്‍ ഇവിടെ ബിസിനസ് നടക്കുന്നുണ്ട്. അങ്ങനെ ഒരു ലെവലിലേക്ക് വളരുന്ന ഘട്ടം വരുമ്പോള്‍ അവര്‍ക്ക് തുല്യ വേതനം ആവശ്യപ്പെടാം. അതില്‍ തെറ്റില്ല, എന്നാല്‍ അതിന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാന്‍ കഴിയണം. മലയാളത്തില്‍ അത്തരം നടിമാര്‍ വിരലില്‍ എണ്ണാവുന്ന അത്ര മാത്രമേയുള്ളു. മഞ്ജു ചേച്ചിക്ക് ഒറ്റയ്ക്ക് ഒരു സിനിമ പുള്‍ ചെയ്യാന്‍ കഴിയും. അത്തരം നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം' - പുതിയ സിനിമയായ സായാഹ്ന വാർത്തകളുടെ പ്രമോഷണൽ ചടങ്ങിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. 

സിനിമ മേഖലയിൽ തുല്യവേദനം നടപ്പാക്കണമെന്ന് ദേശിയ പുരസ്കാരം നേടിയതിനു പിന്നാലെ അപർണ ബാലമുരളി പറഞ്ഞിരുന്നു. അതിനു പിന്നാലെ നിരവധി പേരാണ് അപർണയെ പിന്തുണച്ചും വിമർശിച്ചും രം​ഗത്തെത്തുന്നത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ത്രീ- പുരുഷ ഭേദമില്ലാതെ തുല്യ വേതനം അര്‍ഹിക്കുന്നുണ്ടെന്നാണ് അപർണ പറഞ്ഞത്. എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണ്. അതില്‍ വിവേചനം കാട്ടേണ്ടതില്ല. സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങള്‍ക്കു പ്രാധാന്യമുണ്ടാകണം എന്നുമാണ് അപർണ പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി