ചലച്ചിത്രം

റോഷന്റേയും നിമിഷയുടേയും നാടൻ പ്രണയം; ഹൃദയം കവർന്ന് എന്തര് ​ഗാനം

സമകാലിക മലയാളം ഡെസ്ക്

ബിജു മേനോൻ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഒരു തെക്കൻ തല്ലു കേസ്’ എന്ന ചിത്രത്തിലെ ​ഗാനം പുറത്ത്. റോഷൻ മാത്യുവും നിമിഷ സജയനും ഒന്നിക്കുന്ന പ്രണയ​ഗാനമാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടിയാണ് ​ഗാനം പുറത്തുവിട്ടത്. തിരുവനന്തപുരം ഭാഷാശൈലിയിൽ ഒരുക്കിയ ​ഗാനം ഇതിനോടകം ആരാധകരുടെ ഹൃദയം കവരുകയാണ്. 

എന്തര് എന്നു തുടങ്ങുന്ന ​ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് അൻവർ അലിയാണ്. ജസ്റ്റിൻ വർ​ഗീസ് ഈണം പകർന്നിരിക്കുന്ന ​ഗാനം ജസ്റ്റിനും ഹിംന ഹിലാരിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പൊടിയൻ എന്ന കഥാപാത്രത്തെയാണ് റോഷൻ അവതരിപ്പിക്കുന്നത്. വാസന്തിയായാണ് നിമിഷ എത്തുന്നത്. ഇരുവരുടേയും പ്രണയ നിമിഷങ്ങള്‌‍ ആരാധകരുടെ ഹൃദയം കവരുകയാണ്. 

നവാഗതനായ ശ്രീജിത്ത്.എന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പത്മപ്രിയയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇ ഫോർ എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത സി വി സാരഥി എന്നിവർ ചേർന്നാണ് നിർമാണം. പ്രശസ്ത എഴുത്തുക്കാരനും പത്ര പ്രവർത്തകനുമായ ജി ആർ ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ്. ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'