ചലച്ചിത്രം

'16 സിനിമകൾ പരാജയപ്പെട്ടപ്പോൾ എടുത്ത തീരുമാനം'; കാനേഡിയൻ പൗരത്വത്തെക്കുറിച്ച് അക്ഷയ്കുമാർ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നടനാണ് അക്ഷയ് കുമാർ. എന്നാൽ രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായപ്രകടനം നടത്തുമ്പോൾ അക്ഷയ് കുമാർ പലപ്പോഴും ട്രോൾ ചെയ്യപ്പെടാറുണ്ട്. അതിനു കാരണം താരത്തിന്റെ കനേഡിയൻ പൗരത്വമാണ്. ഇപ്പോൾ കനേഡിയൻ പൗരത്വത്തെക്കുറിച്ചും അത് എടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

സിനിമകൾ തുടർച്ചയായി പരാ‌ജയപ്പെട്ട സമയത്ത് കാനഡയിലേക്ക് മാറാൻ തീരുമാനിച്ചെന്നും അതിന്റെ ഭാ​ഗമായാണ് കനേഡിയൻ പൗരത്വത്തിന് അപേക്ഷിച്ചത് എന്നുമാണ് താരം പറഞ്ഞത്. “കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്‍റെ സിനിമകൾ തുടര്‍ച്ചയായി പരാജയപ്പെട്ടു. ഏകദേശം 14-15 സിനിമകൾ പരാജയമായപ്പോള്‍. ഇന്ത്യയില്‍ നിന്നും വിട്ടു നിന്ന് ജോലി ചെയ്യണമെന്ന് ഞാൻ കരുതി. എന്‍റെ നിരവധി സുഹൃത്ത് കാനഡയിൽ താമസിച്ച്, ഇന്ത്യയില്‍ പലവിധ ബിസിനസും ജോലിയും ചെയ്ത്  വിജയം നേടി, ഈ പാതയാണ് താന്‍ പിന്തുടരാന്‍ ശ്രമിച്ചത്. ധാരാളം ആളുകൾ ജോലിക്കായി അവിടെ പോകുന്നു, പക്ഷേ അവർ ഇപ്പോഴും ഇന്ത്യക്കാരാണ്. അതുകൊണ്ട്  എന്തെങ്കിലും ചെയ്യണമെന്ന് ഞാനും കരുതി. ഞാൻ അവിടെ പോയി, പൗരത്വം അപേക്ഷിച്ചു, അത് ലഭിച്ചു.- അക്ഷയ് കുമാർ പറഞ്ഞു. 

കരിയറിൽ വീണ്ടും വിജയം നേടാൻ തുടങ്ങിയതോടെ ഇന്ത്യയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നെന്നും താരം പറഞ്ഞു. ഇനി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അക്ഷയ് വ്യക്തമാക്കി. തന്റെ കയ്യിലുള്ളത് കനേഡിയൻ പാസ്പോർട്ട് ആണെന്നും എന്നാൽ നികുതി അടയ്ക്കുന്നത് ഇന്ത്യയിൽ ആണെന്നുമാണ് താരം പറയുന്നത്. 

“എനിക്ക് ഒരു പാസ്‌പോർട്ട് ഉണ്ട്. എന്താണ് പാസ്പോർട്ട്? ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഒരു രേഖയാണിത്. നോക്കൂ, ഞാൻ ഒരു ഇന്ത്യക്കാരനാണ്, ഞാൻ എന്‍റെ എല്ലാ നികുതികളും അടച്ചാണ് ഇവിടെ നില്‍ക്കുന്നത്. അത് അവിടെയും അടയ്ക്കാൻ എനിക്ക് ഒരു ചോയ്‌സ് ഉണ്ട്, ഞാൻ എന്റെ നാട്ടിൽ ജോലി ചെയ്യുന്നു. ഒരുപാട് ആളുകൾ ഇതിനെ വിമര്‍ശിക്കുന്നു, അവർക്ക് അതിന് അനുവാദമുണ്ട്. അവരോട്, ഞാൻ ഒരു ഇന്ത്യക്കാരനാണെന്നും ഞാൻ എപ്പോഴും ഒരു ഇന്ത്യക്കാരനാണെന്നും പറയാൻ ആഗ്രഹിക്കുന്നു" അക്ഷയ് കുമാര്‍ പറയുന്നു. താരത്തിന്റെ പുതിയ ചിത്രം രക്ഷാ ബന്ധൻ കഴിഞ്ഞ ദിവസമാണ് തിയറ്ററിലെത്തിയത്. രണ്ടു സിനിമകൾ വൻ പരാജയമായതിനു പിന്നാലെ എത്തിയ ചിത്രത്തിനും മികച്ച റിപ്പോർട്ടുകളല്ല പുറത്തുവരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു