ചലച്ചിത്രം

സംഗീത സംവിധായകൻ ജോൺ പി വർക്കി കുഴഞ്ഞുവീണു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പ്രമുഖ സംഗീത സംവിധായകനും ഗിത്താറിസ്റ്റുമായ  ജോൺ പി വർക്കി (51) വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. 

നെയ്ത്തുകാരന്‍, ഫ്രോസൺ, കമ്മട്ടിപ്പാടം, ഒളിപ്പോര്, ഉന്നം, ഈട, പെണ്‍കൊടി തുടങ്ങിയ മലയാളസിനിമകളിലെ സംഗീത സംവിധായകനാണ്.  നിരവധി തെലുഗു സിനിമകളിലും കന്നട സിനിമയിലും ഹിന്ദിയിലും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 

എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാൻഡ് ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത രംഗത്തു ശ്രദ്ധേയനായ ജോൺ ‘അവിയൽ’ ബാൻഡിൽ അംഗമായിരുന്നു. സ്ലോ പെഡൽസ് എന്ന ബാൻഡിലും അം​ഗമായിരുന്നു. അവിയല്‍ എന്ന റോക്ക് ബാൻഡിന് ചില പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് വന്‍ ഹിറ്റായതോടെയാണ് ഏറെ ശ്രദ്ധ നേടയത്. 

ഭാര്യ: ബേബി ജോൺ. മക്കൾ: ജോബ് ജോൺ, ജോസഫ് ജോൺ. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. മണ്ണുത്തി മുല്ലക്കരയിലാണ് താമസം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രണ്ടാമന്‍ ആര്? ഐപിഎല്ലില്‍ ഇന്ന് തീ പാറും!

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം