ചലച്ചിത്രം

ബാബയായി രജനീകാന്ത് വീണ്ടുമെത്തുന്നു; റീമാസ്റ്ററിങ് ട്രെയിലർ പുറത്ത്, ആവേശത്തോടെ വരവേറ്റ് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം രജനീകാന്ത് നായകനായി എത്തിയ ചിത്രം ബാബ വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. റീമാസ്റ്ററിങ് നടത്തിയാണ് ചിത്രം റീ റിലാസ് ചെയ്യുക. ശബ്ദത്തിലും വിഷ്വലിലും കൂടുതൽ ക്വാളിറ്റിയോടെ എത്തുന്ന ബാബയെ കാണാനായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ റീമാസ്റ്ററിങ് ട്രെയിലർ പുറത്തെത്തിയിരിക്കുകയാണ്.

രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തുവിട്ടത്. മികച്ച വരവേൽപ്പാണ് ട്രെയിലറിന് നൽകിയത്. ഇതിനോടകം 15 ലക്ഷം പേരാണ് ട്രെയിലർ കണ്ടത്. യൂട്യൂബിൽ ട്രെൻഡിങ്ങാകുകയാണ് വിഡിയോ. നടന്റെ മാസ് പെർഫോമൻസ് വീണ്ടും ബി​​ഗ് സ്ക്രീനിൽ കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാകും ചിത്രത്തിന്റെ റിലീസ്. 

2002 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണയാണ്. വൻ വിജയം നേടിയ 'പടയപ്പ' യ്ക്കു ശേഷമാണ് ബാബ റിലീസിന് എത്തുന്നത്. ലോട്ടസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ രജനീകാന്ത് തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. രജനീകാന്ത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത്. പടയപ്പയുടെ വിജയം പ്രതീക്ഷിച്ചെത്തിയ ചിത്രം ബോക്സ് ഓഫിസിൽ മുന്നേറ്റം കാഴ്ചവയ്ക്കാനായില്ല. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വി ടി വിജയന്‍. സംഗീതം എ ആര്‍ റഹ്‍മാന്‍. നേരത്തെ രജനീകാന്തിന്റെ ബാഷയും ഡിജിറ്റല്‍ റീമാസ്റ്ററിം​ഗ് നടത്തി തിയറ്ററുകളില്‍ എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്