ചലച്ചിത്രം

'ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക്‌ ഓർത്തുവെക്കാനാവുന്നതാക്കി മാറ്റി'; കൊച്ചുപ്രേമന്റെ ഓർമയിൽ തങ്കം ടീം

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടൻ കൊച്ചുപ്രേമന്റെ ഓർമയിൽ കുറിപ്പ് പങ്കുവച്ച് തങ്കം സിനിമയിലെ അണിയറ പ്രവർത്തകർ. കൊച്ചു പ്രേമൻ അവസാനമായി അഭിനയിച്ച തങ്കം സിനിമയിലെ ഓർമകളുമായാണ് കുറിപ്പ്. ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക്‌ ഓർത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമൻ ചേട്ടൻ പോയത്‌ എന്നാണ് കുറിപ്പിലുള്ളത്

ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക്‌ ഓർത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമൻ ചേട്ടൻ പോയത്‌. ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നോ രണ്ടൊ സീനുകൾ അദ്ദേഹത്തിന്റെതായി പടത്തിലുണ്ട്‌ . ചേട്ടന്റെ വർക്കിനൊടുള്ള പാഷൻ വലിയ പാഠമാണ്.  തങ്കത്തിന്റെ കാർന്നൊർക്ക്‌ വിട. Miss u ചേട്ടാ .. ടീം തങ്കം- ബിജുമേനോൻ, ദിലീഷ് പോത്തൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയ നിരവധി പേരാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

തങ്കം ലൊക്കേഷനിൽ നിന്നുള്ള കൊച്ചുപ്രേമന്റെ ചിത്രവും തങ്കം ടീം പുറത്തുവിട്ടിട്ടുണ്ട്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ എന്നിവർക്കൊപ്പം ഇരുന്ന് ചിരിച്ച് വിശേഷം പറയുന്ന കൊച്ചുപ്രേമനെയാണ് പോസ്റ്ററിൽ കാണുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഹീദ് അരാഫത്ത് ആണ്. അപര്‍ണ ബാലമുരളി ആണ് നായിക. 

ഡിസംബർ നാലിനാണ്  കൊച്ചു പ്രേമൻ വിടപറയുന്നത്.  68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. സിനിമാ സീരിയൽ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക