ചലച്ചിത്രം

മരം കയറി, കുളത്തിൽചാടി, പാട്ടുപാടി പ്രണവ്; ആദ്യത്തെ റീൽസ് വിഡിയോയുമായി താരം; വൈറൽ

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് പ്രണവ് മോഹൻലാൽ. സ്ക്രീനിൽ കാണുന്ന നടനേക്കാൾ ആരാധകർക്ക് പൊടിക്ക് ഇഷ്ടം കൂടുതലാണ് യഥാർത്ഥ പ്രണവിനെ. സിനിമയേക്കാൾ യാത്രകളെ പ്രണയിക്കുന്ന താരം തന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ആദ്യത്തെ റീൽ വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം. 

പ്രണവിന്റെ ജീവിതത്തിലെ ഇഷ്ടങ്ങളെ ചേർത്തുകൊണ്ടുള്ളതാണ് വിഡിയോ. യാത്ര, സാഹസികത, സംഗീതം എന്നിവ നിറഞ്ഞ പ്രണവിന്റെ റീൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആദ്യത്തെ റീൽസാണ് എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ പങ്കുവച്ചത്.  മരംകയറ്റവും റോക്ക് ക്ലൈമ്പിംഗും കളിമണ്‍പാത്ര നിര്‍മ്മാണവും ഗിറ്റാര്‍ വായനയുമൊക്കെയായി തന്റെ നല്ല നിമിഷങ്ങളെ ആരാധകർക്കു മുന്നിലെത്തിക്കുകയാണ് പ്രണവ്. 

കൂടാതെ തന്റെ വളർത്തുപൂച്ചയ്ക്കൊപ്പമുള്ള നിമിഷങ്ങും കടലിലൂടെയുള്ള നടത്തവും പന്തുകളിയുമെല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  എന്നാല്‍ ഇത് എവിടെനിന്നുള്ള ദൃശ്യങ്ങളാണെന്ന് പ്രണവ് പറഞ്ഞിട്ടില്ല. ഇതിനോടകം രണ്ടര ലക്ഷത്തിൽ അധികം പേരാണ് വിഡിയോ ലൈക്ക് ചെയ്തത്. നിരവധി പേർ കമന്റുകളുമായി എത്തി. പെർഫക്റ്റ് റീൽ എന്നായിരുന്നു പേളി മാണിയുടെ കമന്റ്. ജീവിക്കുന്നെങ്കിൽ ഇങ്ങനെ ജീവിക്കണം എന്നാണ് ഒരു ആരാധകൻ കുറിച്ചത്. 

നിരവധി യാത്രാ ചാത്രങ്ങളാണ് പ്രണവ് ഇതിനോടകം പങ്കുവച്ചത്. സ്പെയിനിൽ നിന്നുള്ള ചിത്രങ്ങളെല്ലാം വൈറലായിരുന്നു. വിനീത് ശ്രീനവാസൻ സംവിധാനം ചെയ്ത ഹൃദയമായിരുന്നു പ്രണവിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു