ചലച്ചിത്രം

ആവേശപ്പോരാട്ടം നേരിൽ കാണാൻ സൂപ്പർതാരങ്ങൾ; മമ്മൂട്ടിയും മോഹൻലാലും ഖത്തറിൽ

സമകാലിക മലയാളം ഡെസ്ക്

ലോകം മുഴുവൻ ഫുട്ബോൾ ആവേശത്തിലാണ്. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ  ആര് കപ്പ് ഉയർത്തും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. ഫുട്ബോൾ ആവേശത്തിന്റെ കൂടെചേരുകയാണ് മലയാളത്തിന്റെ സൂപ്പർതാരങ്ങൾ. അർജന്റീന- ഫ്രാൻസ് ഫൈനൽ പോരാട്ടം നേരിട്ടു കാണാൻ എത്തുകയാണ് മമ്മൂട്ടിയും മോഹൻലാലും. 

ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായി ആണ് മോഹന്‍ലാല്‍ ഖത്തറിലെത്തിയത്. ഫൈനൽ മത്സരം കാണാന്‍ ഖത്തറിലെത്തിയ അദ്ദേഹം ഫൈനൽ മത്സരത്തിൽ ആര് ജയിക്കുമെന്ന് പറയാനാകില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. ‘‘ആവേശത്തിലാണ്. ആരാണ് ജയിക്കുന്നതെന്ന് പറയാൻ കഴിയില്ല. ഇതൊരു മത്സരമാണ്. അവസാന നിമിഷം എന്തും സംഭവിക്കാം. ഏറ്റവും നന്നായി കളിക്കുന്ന ടീമാണ് ജയിക്കുക’’- മോഹൻലാൽ പറഞ്ഞു. 

മമ്മൂട്ടി ഫൈനൽകാണാൻ എത്തുമെന്ന് സിനിമ നിർമാതാവ് സമദ് ട്രൂത്താണ് ആരാധകരെ അറിയിച്ചത്. വിഐപി ബോക്സിൽ പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിൽ മമ്മൂട്ടിയും ഉണ്ടാകുമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. നേരത്തെ ഫൈനൽ കളിക്കുന്ന രണ്ട് ടീമുകൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് മമ്മൂട്ടി കുറിപ്പ് പങ്കുവച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി