ചലച്ചിത്രം

പോപ്കോൺ ഫ്രീ തരുമോ എന്ന് ആരാധകൻ? മറുപടിയുമായി ഷാരുഖ് ഖാൻ

സമകാലിക മലയാളം ഡെസ്ക്

ഷാരുഖ് ഖാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. നാലു വർഷത്തെ ഇടവേളയ്ക്കുശേഷം ജനുവരി 25നാണ് പത്താൻ റിലീസ് ചെയ്യുക. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം ആരാധകർക്കൊപ്പം സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. ഇന്നലെയാണ് ട്വിറ്ററിൽ ആസ്ക് എസ്ആർകെയുമായി താരം എത്തിയത്. രസകരമായ നിരവധി ചോദ്യങ്ങളാണ് താരത്തിന് മുന്നിൽ എത്തിയത്. ഇവയ്ക്കെല്ലാം വളരെ രസകരമായി തന്നെ താരം മറുപടിയും നൽകി. 

പത്താന്റെ റിലീസുമായി ബന്ധപ്പെട്ടാണ് കൂടുതൽ ചോദ്യങ്ങളും എത്തിയത്. ചിത്രത്തിന്റെ റിലീസ് ദിവസം പോപ് കോൺ ഫ്രീ തരുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. റിലീസ് ദിവസം പോപ് കോണിന് വിലകൂടുതലാണെന്നും ആരാധകൻ പരാതി പറയുന്നുണ്ട്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു വന്നാൽ പോപ് കോൺ വാങ്ങേണ്ടിവരില്ല എന്നാണ് ഇതിന് ഷാരുഖ് മറുപടി നൽകിയത്. 

ജനുവരി 25ന് തന്റെ വിവാഹമായതിനാൽ പത്താൻ റിലീസ് 26ലേക്ക് മാറ്റാമോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിനും താരം രസകരമായാണ് മറുപടി നൽകിയത്. 26ന് വിവാഹം കഴിച്ചോളാണ് താരം പറഞ്ഞത്. റിപ്പബ്ലിക് ഡേ പരേഡ് കഴിഞ്ഞ് വിവാഹം കഴിച്ചാൽ മതിയെന്നും പറയുന്നുണ്ട്. പത്താന്റെ പ്രീമിയർ മൂവീ ടിക്കറ്റ്സ് തരുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. തനിക്കുപോലം കിട്ടിയിട്ടില്ലെന്നും വേൾഡ് കപ്പിന്റെ ആയിരുന്നെങ്കിൽ തരുമായിരുന്നു എന്നുമാണ് താരം പറഞ്ഞത്. 

ലോകകപ്പ് ഫൈനലിനെക്കുറിച്ചും ചോദ്യങ്ങൾ എത്തി. മെസിയെ ആണോ എംബാപെയെ ആണോ പിന്തുണയ്ക്കുന്നത് എന്നായിരുന്നു ഒരു ചോദ്യം. ഹൃദയമിടിപ്പ് മെസിയോടൊപ്പമാണെന്നും എംബാപെയുടെ കളി കാണാൻ രസമാണെന്നുമാണ് താരം മറുപടി നൽകിയത്. പത്താൻ സിനിമയുടെ ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ആരാധകർക്കൊപ്പം താരം  സമയം ചെലവഴിച്ചത്. വിമർശിച്ചുകൊണ്ടുള്ള കമന്റുകൾക്കും താരം മറുപടി നൽകി. എന്നാൽ ഈ പോസ്റ്റുകളിൽ പലതും നീക്കം ചെയ്യപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത