ചലച്ചിത്രം

'ഞാൻ മരിച്ചെന്നു കരുതി എനിക്ക് അവസരം നഷ്ടപ്പെടുകയാണ്, വയറ്റത്തടിക്കുന്നതിന് തുല്യം'; വ്യാജവാർത്തയ്ക്കെതിരെ മാലാ പാർവതി

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ മാത്രം 'മരിക്കേണ്ടിവരുന്ന' സെലിബ്രിറ്റികൾ നിരവധിയാണ്. പലപ്പോഴും താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അവർക്ക് രം​ഗത്തുവരേണ്ടതായി വരും. ഇപ്പോൾ മാലാ പാർവതിയാണ് വ്യാജ വാർത്തയ്ക്ക് ഇരയായിരിക്കുന്നത്. മരിച്ചെന്ന തരത്തിൽ ചില ഓൺലൈൻ സൈറ്റുകളിൽ വന്ന വാർത്തയാണ് താരത്തിന് തലവേദനയാകുന്നത്. ഇത്തരത്തിലുള്ള വാർത്തകൾ തന്റെ അവസരം ഇല്ലാതാക്കുകയാണെന്ന് മാല പാർവതി വ്യക്തമാക്കി. 

അന്യ ഭാഷകളിൽ നിന്നുള്ളവർ താൻ മരിച്ചു എന്നുള്ള വാർത്ത വിശ്വസിച്ചിരിക്കുകയാണെന്നും അതിനാൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുകയാണെന്നും വ്യക്തമാക്കി. വിവിധ ഓൺലൈൻ സൈറ്റുകളിലാണ് മാലാ പാർവതി മരിച്ചതായി വാർത്തകൾ വന്നിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ട് ഹൈദരാബാദിൽ നിന്നുള്ള കാസ്റ്റിങ് ഏജന്റാണ് താരത്തിന് അയച്ചുകൊടുത്തത്. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നത് അവരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും താരം കുറിക്കുന്നു. 

മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത്  വയറ്റത്തടിക്കുന്നതിന് തുല്യമാ.വാട്ട്സപ്പിൽ പ്രൊഫൈൽ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെൺകുട്ടി എന്നെ വിളിച്ചത്.രണ്ട് പരസ്യത്തിൻ്റെ ഓഡിഷൻ മിസ്സായി!- മാല പാർവതി കുറിച്ചു. 

മലയാളത്തിൽ മാ‌ത്രമല്ല ഇപ്പോൾ തമിഴിലും തെലുങ്കിലും ശ്രദ്ധേയയാണ് മാല പാർവതി. വിഷ്ണു വിശാൽ നായകനായി എത്തിയ എഫ്ഐആർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വിഷ്ണു വിശാലിന്റെ അമ്മയുടെ വേഷത്തിലായിരുന്നു മാല പാർവതി എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു