ചലച്ചിത്രം

'നമ്മളെല്ലാവരും അൽപം തകർന്നവരാണ്', മഞ്ജു പകർത്തിയ ചിത്രം പങ്കുവച്ച് ഭാവന; വൈറൽ

സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യർ പകർത്തിയ ചിത്രം പങ്കുവച്ച് നടി ഭാവന. ഭക്ഷണം കഴിക്കാനിരിക്കുന്ന ഭാവനയുടെ കാൻഡിഡ് ചിത്രമാണ് മഞ്ജു വാര്യർ കാമറയിലാക്കിയത്. മഞ്ഞ പ്രകാശത്തിന്റെ പശ്ചാത്തലത്തിൽ കയ്യിലൊരു ഫോർക്കും പിടിച്ച് ഇരിക്കുന്ന ഭാവനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ചിത്രത്തിന് ഭാവന നൽകിയ ശക്തമായ അടിക്കുറിപ്പും ചർച്ചയാവുകയാണ്. 'നമ്മളെല്ലാവരും അൽപം തകർന്നവരാണ്. അങ്ങനെയാണല്ലോ വെളിച്ചം കടന്നു വരുന്നത്,' എന്നാണ് ഭാവന കുറിച്ചത്. നിരവധി ആരാധകരാണ് കമന്റുമായി രം​ഗത്തെത്തുന്നത്. ഭാവനയുടെ വാക്കുകൾ ഏറെ പ്രചോദനാത്മകമാണെന്നാണ് ആരാധകരുടെ കമന്റുകൾ. 

മഞ്ജു വാര്യരും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. ഒന്നിച്ച് ഒത്തുകൂടാൻ ഇവർ സമയം കണ്ടെത്താറുണ്ട്. ഒന്നിച്ചുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനും താരങ്ങൾ മറക്കാറില്ല. മലയാള സിനിമയിൽ ഇല്ലെങ്കിലും കന്നഡയിൽ ആക്റ്റീവാണ് ഭാവന. ഇൻസ്പെക്ടർ വിക്രമാണ് ഭാവനയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം