ചലച്ചിത്രം

നെറ്റ്ഫ്‌ളിക്‌സിലും ആമസോണിലുമടക്കം സിനിമകളും സീരീസും; അനുഷ്‌ക ശർമ്മയുമായി 403 കോടി രൂപയുടെ കരാർ 

സമകാലിക മലയാളം ഡെസ്ക്

മസോണും നെറ്റ്ഫ്‌ളിക്‌സും നടി അനുഷ്‌ക ശർമയുടെ നിർമാണക്കമ്പനിയായ ക്ലീൻസ്‌ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡുമായി 403 കോടിയുടെ കരാരിൽ ഏർപ്പെടുന്നു. അടുത്ത 18 മാസത്തിനുള്ളിൽ ഈ പ്ലാറ്റ്ഫോമുകളിലും മറ്റും പ്ലാറ്റ്ഫോമുകളിലുമായി എട്ട് സിനിമകളും സീരീസുകളും ഒരുക്കുമെന്ന് അനുഷ്‌കയുടെ സഹോദരനും ക്ലീൻസ്‌ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനുമായ കർണേഷ് എസ് ശർമ പറഞ്ഞു. 

അടുത്തുതന്നെ ക്ലീൻസ്‌ളേറ്റ് ഫിലിസുമായി മൂന്ന് പ്രൊഡക്ഷനിൽ സഹകരിക്കുമെന്ന് നെറ്റ്ഫ്ളിക്സ് വക്താവ് വ്യക്തമാക്കി. എന്നാൽ വരുന്ന പ്രൊജക്ടുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ 2013 ലാണ് അനുഷ്‌കയും കർണേഷും ക്ലീൻസ്‌ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. അനുഷ്‌കയുടെ എൻ എച്ച് 40 ആയിരുന്നു ആദ്യ ചിത്രം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു