ചലച്ചിത്രം

തോക്കെടുത്ത് എംജി ശ്രീകുമാർ; ഷൂട്ടിങ് പ്രാക്റ്റീസ് വിഡിയോയുമായി ​ഗായകൻ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയ ​ഗായകനാണ് എംജി ശ്രീകുമാർ. തന്റെ ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഷൂട്ടിങ് പ്രാക്റ്റീസ് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീകുമാർ. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം രസകരമായ വിശേഷം പങ്കുവച്ചത്. 

ആലപ്പുഴ റൈഫിൾ ക്ലബ്ബിൽ അംഗമാണ് എംജി ശ്രീകുമാർ. ഗൺ ഷൂട്ടിങ് പരിശീലനത്തിന് പോകുന്നതിന്റെ വിശേഷമാണ് അദ്ദേഹം വിഡിയോയിലൂടെ പങ്കുവച്ചത്. ​ഗൺ ഉപയോ​ഗിക്കുന്നതിനെക്കുറിച്ചും ഷൂട്ടിങ് പരിശീലനത്തെക്കുറിച്ചുമെല്ലാം അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്. പത്ത് ബുള്ളറ്റുകളാണ് അദ്ദേഹം ഉപയോ​ഗിച്ചത്. 

റൈഫിൾ ക്ലബ് സെക്രട്ടറി ആയ കിരണിനെയും മറ്റു പരിശീലകരേയും എം.ജി.ശ്രീകുമാര്‍ വിഡിയോയിലൂടെ പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നുണ്ട്. പുതിയ പഠനത്തിന്റെ അനുഭവങ്ങൾ അദ്ദേഹം വിഡിയോയിലൂടെ പങ്കുവച്ചു. വിഡിയോ ഇതിനകം പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി