ചലച്ചിത്രം

രശ്മിക മന്ദാനയുമായി പ്രണയത്തിലാണോ? കരൺ ജോഹറിനോട് മനസു തുറന്ന് വിജയ് ദേവരക്കൊണ്ട

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ ഇഷ്ട ജോഡിയാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. രണ്ടു സിനിമകളിൽ മാത്രമാണ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളതെങ്കിലും ഈ ജോഡിക്ക് ആരാധകർ ഏറെയാണ്. അതുപോലെ തന്നെയാണ് ഇവർ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. വിവാഹം ഉടൻ ഉണ്ടാകുമെന്നുവരെ റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാൻ ഇവർ തയാറായിട്ടില്ല. ഇപ്പോൾ രശ്മികയെക്കുറിച്ചുള്ള ബന്ധത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് വിജയ്. 

സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന ഷോയുടെ ഏഴാം സീസണിൽ അതിഥിയായെത്തിയപ്പോഴാണ് രശ്മികയെക്കുറിച്ച് താരം പറഞ്ഞത്. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്നാണ് വിജയ് ദേവരക്കൊണ്ട പറഞ്ഞത്. കരിയറിന്റെ തുടക്ക കാലത്ത് രണ്ട് സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. എനിക്ക് വളരെ പ്രിയപ്പെട്ടവളാണ് രശ്മിക. ഞങ്ങൾ സിനിമകളിലൂടെ ധാരാളം ഉയർച്ച താഴ്ചകൾ പങ്കുവെക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്താത്തത് എന്താണ് എന്നതിനെക്കുറിച്ചും വിജയ് പറഞ്ഞു. തന്റെ ആരാധകരെ വേദനിപ്പിക്കാതിരിക്കാനാണ് ഇത് തുറന്നു പറയാത്തതെന്നും ഒരിക്കൽ താൻ പറയുമെന്നുമാണ് വിജയ് യുടെ വാക്കുകൾ. ഒരു നടനെന്ന നിലയിൽ നിരവധി ആളുകൾ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ ചുവരുകളിലും ഫോണുകളിലും നിങ്ങളുടെ പോസ്റ്റർ പതിപ്പിക്കുകയും ചെയ്യുന്നു. അവർ എനിക്ക് വളരെയധികം സ്നേഹവും അഭിനന്ദനവും നൽകുന്നു; അവരുടെ ഹൃദയം തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.- വിജയ് ദേവരക്കൊണ്ട വ്യക്തമാക്കി. 

പുതിയ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ് വിജയ്. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈ​ഗർ ആണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം. മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പാൻ ഇന്ത്യൻ റീലീസ് ആയി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റു അഞ്ച് ഭാഷകളിലും മൊഴി മാറ്റി എത്തും. ബോളിവുഡ് നടി അനന്യ പാണ്ഡേ നായികയായി എത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി