ചലച്ചിത്രം

ആരാധകർക്ക് പ്രവേശനമില്ല, പക്ഷേ  ഒരുലക്ഷത്തിൽ അധികം പേർക്ക് ഉച്ചഭക്ഷണം നൽകാൻ നയൻസും വിക്കിയും

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരസുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായിരിക്കുകയാണ്. മഹാബലിപുരത്തെ റിസോർട്ടിൽ വച്ച് നടന്ന ചടങ്ങിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ആരാധകർക്ക് വിവാഹചടങ്ങിൽ പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാൽ തങ്ങളുടെ സ്പെഷ്യൽ ഡേയിൽ അശരണരായ ആളുകൾക്ക് ഭക്ഷണം ഒരുക്കിയിരിക്കുകയാണ് ഇരുവരും. 

വിവാഹത്തോടനുബന്ധിച്ച് കുട്ടികളടക്കം 1,18,000 പേർക്കാണ് ഉച്ചഭക്ഷണം നല്‍കുന്നത്. തമിഴ്‌നാട്ടിലെ വിവിധ വൃദ്ധസദനങ്ങളിലേയും അനാഥമന്ദിരങ്ങളിലേയും അഗതികള്‍ക്കാണ് ഭക്ഷണം നല്‍കുമെന്നാണ് റിപ്പോർട്ടുകൾ. 

തമിഴിലേയും ബോളിവുഡിലേയും അടക്കം വമ്പൻ താരങ്ങളാണ് നയൻസ്- വിക്കി വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ വിവാഹത്തിൽ പങ്കെടുത്തു. കൂടാതെ രജനീകാന്ത്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, വിജയ്, ചിരഞ്ജീവി, സൂര്യ, അജിത്ത് കുമാർ, കാർത്തി തുടങ്ങിയ തമിഴ് സിനിമയിലെ മുൻനിര താരങ്ങളെല്ലാം വിവാഹആഘോഷത്തിനായി മഹാബലിപുരത്ത് എത്തി. 

അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്. മെഹന്ദി ചടങ്ങ് ജൂൺ എട്ടിനു രാത്രിയായിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാൻ അൽപം കാത്തിരിക്കേണ്ടി വരും. തിരുപ്പതിയില്‍ വെച്ച് വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് മഹാബലിപുരത്തെ റിസോര്‍ട്ടിലേക്ക് വിവാഹ വേദി മാറ്റിയത്.ഗൗതം മേനോനാണ് വിവാഹാഘോഷത്തിന്റെ ഡയറക്ടര്‍ എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. നെറ്റ്ഫഌക്‌സ് വഴിയാവും ഇരുവരുടേയും വിവാഹവിഡിയോ സ്ട്രീം ചെയ്യുക. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു