ചലച്ചിത്രം

നടൻ ബൈലവനെതിരെ പൊലീസിൽ പരാതി നൽകി സുചിത്ര, ധനുഷിന് എതിരെയും ആരോപണം

സമകാലിക മലയാളം ഡെസ്ക്

ടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥനെതിരേ പരാതി നൽകി ​ഗായിക സുചിത്ര. യൂട്യൂബ് ചാനലില്‍ കൂടി തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. നടൻ ധനുഷ്, സംവിധായകന്‍ വെങ്കട് പ്രഭു, മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ എന്നിവർക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. 

താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവളാണെന്നും മാനസികരോഗിയാണെന്നും പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കുന്നവളാണെന്നും ബൈലവൻ പറഞ്ഞെന്നാണ് സുചിത്രയുടെ പരാതിയിൽ പറയുന്നത്.  സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കുവയ്ക്കാന്‍ മടിക്കാത്തവളാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചതായും പറയുന്നു. ധനുഷ്, സംവിധായകന്‍ വെങ്കട് പ്രഭു മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ എന്നിവരാണ് ആരോപണത്തിനു പിന്നിലെന്നു സുചിത്ര ആരോപിക്കുന്നു. 

എനിക്ക് മാതാപിതാക്കളോ ഭര്‍ത്താവോ കുട്ടികളോ ഇല്ല. താന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇയാളെ ആരോ രംഗത്തിറക്കിയതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ട്വിറ്റര്‍ അക്കാണ്ട് ഹാക്ക് ചെയ്ത് സുചി ലീക്ക്‌സ് വിവാദമുണ്ടാക്കിയവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു. ബൈലവനെ ബന്ധപ്പെട്ടപ്പോൾ മുൻ ഭർത്താവിന്റെ അഭിമുഖത്തിൽ നിന്നാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചതെന്നാണ് പറഞ്ഞത്. എന്നാൽ ഈ വി‍ഡിയോ അയച്ചുതരാൻ തയാറായില്ലെന്നും സുചിത്ര പറഞ്ഞു. 

2017ൽ തെന്നിന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ചതായിരുന്നു സുചി ലീക്ക്സ്. ധനുഷിനെതിരെയാണ് ആദ്യം ആരോപണവുമായി രം​ഗത്തെത്തിയത്. തൊട്ടുപിന്നാലെ തമിഴ് താരങ്ങളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്ത് വിട്ടു. ഇതെല്ലാം സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നായിരുന്നു. തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്ന് സുചിത്ര അന്ന് പറഞ്ഞത്. ജെല്ലിക്കെട്ടിന് അനുകൂലമായി സംസാരിച്ചത് കൊണ്ടാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത് എന്നാണ് സുചിത്ര സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. അതിനുപിന്നാലെയാണ് കാർത്തക്കുമായുള്ള വിവാഹബന്ധം തകരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്

മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതിന്റെ സന്തോഷങ്ങള്‍

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി