ചലച്ചിത്രം

'വലിയ കുറ്റകൃത്യത്തെ മീടൂ എന്ന ഊള പേരുമിട്ട് ജനത്തെ പറ്റിക്കുന്നോ?'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മീ ടൂ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടന്‍ വിനായകന്‍. തനിക്കെതിരെ മീടൂ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?. മീടൂ എന്നത് ശാരീരികവും മാനസികവുമായ ഉപദ്രവമാണ്. താന്‍ അത്തരത്തില്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് വിനായകന്‍ പറഞ്ഞു. 

പന്ത്രണ്ട് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിനായകന്‍ പൊട്ടിത്തെറിച്ചത്. ഇന്ത്യയിലെ നിയമത്തിലെ വളരെ ഭീകരമായ കുറ്റകൃത്യമാണത്. ഇത്രയും വലിയ തെറ്റ് നടത്തിയിട്ട് എത്രയാളുകള്‍ ജയിലില്‍ പോയി. ഇത്ര വലിയ കുറ്റകൃത്യത്തെ മീടൂ എന്ന ഊള പേരുമിട്ട് ജനത്തെ പറ്റിക്കുന്നോ?. എന്താണ് മീടൂ?. ശാരീരികവും മാനസികവുമായ പീഡനം. വിനായകനോട് തമാശ കളിക്കുന്നോയെന്നും നടന്‍ ചോദിച്ചു. 

ഇനി തന്റെ മേലോട്ടാണ് മീടൂ ഇടുന്നതെങ്കില്‍, അതുകൊണ്ടാണ് എന്താണ് മീടൂ എന്ന് അന്ന് ചോദിച്ചത്. താന്‍ ഇത് ചെയ്തിട്ടില്ല. താന്‍ സ്ത്രീകളുമായി ശാരീരികബന്ധത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. അത് റോഡില്‍ പോയിരുന്ന് നോട്ടീസ് കൊടുക്കുന്നതല്ല. പത്തു സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി നേരത്തെ 'ഒരുത്തീ' സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരാളോട് ലൈംഗികബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നത് മീ ടൂവാണെങ്കില്‍ അത് താന്‍ ചെയ്തിട്ടുണ്ടെന്നാണ് വിനായകന്‍ പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം