ചലച്ചിത്രം

ഷമ്മി തിലകനെ 'അമ്മ' പുറത്താക്കി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടൻ ഷമ്മി തിലകനെ മലയാള താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടി. അച്ചടക്കസമിതിക്ക് ഷമ്മി വിശദീകരണം നൽകിയിരുന്നില്ല. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണു തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മി തിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവത്തിലാണ് പുറത്താക്കൽ നടപടി. ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും നടന്‍ മറുപടി നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്. അമ്മ ഭാരവാഹികൾക്കെതിരെ സാമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതും നടപടിക്ക് കാരണമായി. ജ​ഗദീഷ് മാത്രമാണ് അച്ചടക്കനടപടി വേണ്ടെന്ന് വാദിച്ചത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു