ചലച്ചിത്രം

അമ്മയെപ്പോലെ സൗന്ദര്യമില്ല, ബാല്യകാലം മുതൽ കേൾക്കുന്ന പരിഹാസം; തുറന്നു പറഞ്ഞ് ഖുശ്ബുവിന്റെ മകൾ

സമകാലിക മലയാളം ഡെസ്ക്

ബാല്യകാലം മുതൽ താൻ നേരിടുന്ന പരിഹാസങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഖുശ്ബുവിന്റേയും നടനും സംവിധായകനുമായ സുന്ദര്‍ സിയുടെയും മകള്‍ അനന്തിത. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് അനന്തിത പറയുന്നത്.  അമ്മയെ താരതമ്യം ചെയ്തുപോലും പരിഹസിക്കപ്പെട്ടെന്നും തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തിൽ താരപുത്രി പറയുന്നു. 

താരകുടുംബത്തിലെ അംഗമായതിനാല്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ നല്ല വശവും മോശം വശവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്നും അനന്തിത പറയുന്നു. സമൂഹമാധ്യമങ്ങളില്‍ കുട്ടിക്കാലം മുതല്‍ തന്നെ സജീവമായിരുന്നു. ഒരുപാട് പോസിറ്റീവിറ്റിയോടെയാണ് ഞാന്‍ അത് കൈകാര്യം ചെയ്തത്. എന്നാല്‍ പലരുടെയും കമന്റുകള്‍ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ വല്ലാതെ പരിഹാസിക്കപ്പെട്ടു. അമ്മയുമായി താരതമ്യം ചെയ്യുന്നവരുമുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാന്‍ ആകര്‍ഷണമില്ല തുടങ്ങിയ അഭിപ്രായങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു.- അനന്തിത പറഞ്ഞു. 

ശരീരഭാരം കുറച്ചതിനു ശേഷവും പലരീതിയിലും പരിഹാസത്തിന് ഇരയായെന്നും അവർ കൂട്ടിച്ചേർത്തു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ശരീരഭാരം കുറച്ചത്. എന്നാൽ തന്നിലുള്ള മാറ്റം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതുകൊണ്ടാണെന്ന് ആരോപിക്കുന്നവരുണ്ടെന്നും അനന്തിത പറയുന്നു. വര്‍ഷങ്ങളായി മോശം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍ ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള തൊലിക്കട്ടി എനിക്കുണ്ടെന്നും താരപുത്രി കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു