ചലച്ചിത്രം

വിവാദ പരാമര്‍ശം; നടന്‍ വിനായകനെതിരെ ദേശീയ വനിതാ കമ്മീഷനില്‍ പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടന്‍ വിനായകനെതിരെ ദേശീയ വനിതാ കമ്മീഷനില്‍ പരാതി. ഒരുത്തി സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെ മീടു വിഷയത്തില്‍ നടന്‍ വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയാണ് പരാതി. 

പരാമര്‍ശം സ്ത്രീ വിരുദ്ധമെന്ന് കാണിച്ച് ഒബിസി മോര്‍ച്ചയാണു പരാതി നല്‍കിയത്. താന്‍ പത്ത് സ്ത്രീകളോട് സെക്‌സ് ചോദിച്ച് വാങ്ങിയെന്നും അതിനെയാണ് മീടു എന്ന് പറയുന്നതെങ്കില്‍ താന്‍ ഇനിയും ചെയ്യുമെന്നുമായിരുന്നു വിനായകന്റെ പരാമര്‍ശം.

അതേസമയം, മാധ്യമ പ്രവര്‍ത്തകയെ ചൂണ്ടിനടത്തിയ പരാമര്‍ശത്തില്‍ വിനായകന്‍ ക്ഷമാപണം നടത്തിയിരുന്നു. പരാമര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിനായകന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി