ചലച്ചിത്രം

കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബെം​ഗളൂരു; തെന്നിന്ത്യൻ നടനും ഹാസ്യതാരവുമായ മോ​​ഹൻ ജുനേജ അന്തരിച്ചു. 54 വയസായിരുന്നു.  ഇന്ന് പുലർച്ചെ ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. 

വിവിധ ഭാഷകളിലായി നൂറിലേറെ സിനിമകളിൽ അഭിനയിച്ച താരമാണ് മോഹൻ ജുനേജ. സൂപ്പർഹിറ്റായി മാറിയ കെജിഎഫ്  2 ലും പ്രധാന വേഷത്തിൽ അദ്ദേഹം എത്തിയിരുന്നു. കെജിഎഫ് വൻ വിജയമായി മുന്നേറുന്നതിനിടെയുള്ള മോഹൻ ജുനേജയുടെ അപ്രതീക്ഷിത വിയോ​ഗം കന്നഡ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലെ നിരവധി സിനിമകളിലാണ് അദ്ദേഹം കോമഡി വേഷം ചെയ്തിരിക്കുന്നത്. 2008-ൽ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ സംഗമമാണ് നടന്റെ അരങ്ങേറ്റ ചിത്രം. ചെല്ലാത എന്ന സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് മോഹനെ തേടി കൂടുതൽ അവസരങ്ങൾ വരുന്നത്. കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണ് പഠിച്ചത്.  ഇവിടെ തന്നെയാണ് സ്ഥിര താമസവും. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കുമെന്നാണ് വിവരം. പ്രിയതാരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം