ചലച്ചിത്രം

'കോഴിക്കില്ലാത്ത പരി​ഗണന പശുവിന് ആവശ്യമില്ല, ഞാൻ എല്ലാത്തിനേയും കഴിക്കും'; നിഖില വിമൽ; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ പശുവിന് മാത്രമായി പ്രത്യേക പരി​ഗണ ആവശ്യമില്ലെന്ന് നടി നിഖില വിമൽ. കോഴിക്ക് ഇല്ലാത്ത പരി​ഗണന പശുവിന് ആവശ്യമില്ല. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും താരം വ്യക്തമാക്കി. പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രമോഷന്റെ ഭാ​ഗമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. 

മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്. ജീവികളെ കഴിക്കരുത് എന്നാണെങ്കിൽ പൂർണമായി വെജിറ്റേറിയനാകണം. അല്ലാതെ പശുവിനെ മാത്രമായി കഴിക്കാൻ പാടില്ല എന്ന് പറയരുത്. ജീവിതത്തിൽ ഒന്നിനും പ്രത്യേക പരി​ഗണ നൽകാത്ത ഒരാളാണ് ഞാൻ. ഞാൻ പശുവിനേയും എരുമയേയും എല്ലാത്തിനേയും കഴിക്കും.- നിഖില പറഞ്ഞു. 

അഭിമുഖത്തിനിടെ കുസൃതി ചോദ്യവുമായി ബന്ധപ്പെട്ട സെഗ്മെന്റുണ്ടായിരുന്നു. ചെസ് കളിയില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം? എന്ന് അവതാരകൻ ചോദിച്ചു. നിഖില മറുപടി നൽകാതിരുന്നതോടെ കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന ഉത്തരവുമായി അവതാരകൻ എത്തി. കുറച്ചു നേരം ആലോചിച്ച് ഇരുന്ന ശേഷമാണ്  നിഖില കൃത്യമായ രാഷ്ട്രീയ മറുപടി നല്‍കിയത്. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പാടില്ല എന്നില്ല എന്നാണ് താരം പറഞ്ഞത്. കുതിരയെ മാറ്റി പശുവിനെ വച്ചാലും താൻ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് നിഖിലയുടെ മറുപടി. താരത്തെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'