ചലച്ചിത്രം

"ജോണി ഈ കുഞ്ഞ് നിങ്ങളുടേതാണ്, എനിക്ക് നിങ്ങളെ ഇഷ്ടമാണ്"; കോടതിമുറിയിൽ അലറി യുവതി 

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പിന്റെയും ആംബർ ഹേഡിന്റെയും ദാമ്പത്യം കോടതി മുറിക്കുള്ളില്‍ വിചാരണ ചെയ്യപ്പെടുകയാണ്. വിസ്താരത്തിനിടെ കോടതിമുറിയിൽ ചില നാടകീയ രം​ഗങ്ങളും അരങ്ങേറി. കോടതിമുറിയിൽ വച്ച് ഒരു ആരാധിക തന്റെ കുഞ്ഞിന്റെ പിതാവ് ഡെപ്പ് ആണെന്ന് വിളിച്ചുപറഞ്ഞു. 

കോടതി ഇടവേളയെടുക്കുന്നതിനിടെ ​ഗാലറിയിലിരുന്ന യുവതി “ജോണി, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. നമ്മുടെ ആത്മാക്കൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു” എന്ന് അലറി. ഇതുകേട്ട ഡെപ്പ് യുതിക്ക് നേരെ തിരിഞ്ഞ് കൈവീശിക്കാണിച്ചു.  “ഈ കുഞ്ഞ് നിങ്ങളുടേതാണ്. എപ്പോഴാണ് കുഞ്ഞിന്റെ പിതാവ് ആണെന്ന് അംഗീകരിക്കുന്നത്?”തന്റെ കയ്യിലിരുന്ന കുഞ്ഞിനെ ഉയർത്തിക്കാണിച്ച് യുവതി വീണ്ടും വിളിച്ചുപറഞ്ഞു. ഉടൻ തന്നെ ഇവരെ കോടതിമുറിയിൽ നിന്ന് പുറത്താക്കി. 

2015 ലാണ് ജോണി ഡെപ്പും ആംബർ ഹെഡും വിവാഹിതരാവുന്നത്. ആംബർ ഹെഡ് വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനമാണ് കേസിന് ആസ്പദമായത്. താൻ ​ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണ് എന്നാണ് ആംബർ എഴുതിയത്. ഇതിനു പിന്നാലെ ജോണി ഡെപ്പാണ് 50 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തുടർന്ന് ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബർ ഹെഡും കേസ് ഫയൽ ചെയ്തു. ഡെപ്പ് തുടർച്ചയായി ശാരീരികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കി 100 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആംബർ ഹെഡിന്റെ പരാതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്