ചലച്ചിത്രം

'മഞ്ജു പിളള തഴയപ്പെട്ടത് അദ്ഭുതപ്പെടുത്തുന്നു'; എംഎ നിഷാദ്

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഹോം സിനിമയെ തഴഞ്ഞെന്ന ആരോപണം ശക്തമാവുകയാണ്. നിരവധി പേരാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. അതിനിടെ മഞ്ജു പിള്ളയെ പരി​ഗണിക്കാത്തതിൽ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. മഞ്ജു പിളള തഴയപ്പെട്ടു എന്നുളളത് അദ്ഭുതപ്പെടുത്തുന്നു എന്നാണ് നിഷാദ് ഫേയ്സ്ബുക്കിൽ കുറിച്ചത്.. 

‘‘സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. മികച്ച രണ്ടാമത്തെ നടി മഞ്ജു പിളളയാണ്. ചിത്രം ഹോം. മഞ്ജു അതർഹിക്കുന്നു. എന്തുകൊണ്ട് മഞ്ജു പിളള തഴയപ്പെട്ടു എന്നുളളത് അദ്ഭുതപ്പെടുത്തുന്നു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് കൊണ്ട് അവാർഡ് കിട്ടിയ നടി, അനർഹയാണെന്ന് അർഥമില്ല. പക്ഷേ ഉറപ്പായും മഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചു’’–നിഷാദ് പറഞ്ഞു.

ഹോം സിനിമയെ ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് പൂർണമായി അവ​ഗണിച്ചു എന്നാണ് ആരോപണം. മികച്ച നടൻ, ജനപ്രിയ ചിത്രം, സഹനടി എന്നിവയ്ക്ക് ചിത്രത്തെ പരി​ഗണിക്കാത്തതാണ് വിമർശനത്തിന് ഇടയാക്കിയത്. യോഗമില്ലാത്തതിനാലാവാം തന്നെ പരിഗണിക്കാതെ പോയതെന്നായിരുന്നു മഞ്ജു പിള്ളയുടെ പ്രതികരണം. നല്ലൊരു സിനിമ ജൂറി കാണാതെ പോയതിൽ വിഷമുണ്ടെന്നും മഞ്ജു പറഞ്ഞു. ജോജിയിലെ അഭിനയത്തിന് ഉണ്ണിമായയാണ് മികച്ച സഹനടിയായത്. 
 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ