ചലച്ചിത്രം

ആറ് ആഴ്ചയിൽ അധികം തിയറ്ററുകളിൽ; പത്തൊമ്പതാം നൂറ്റാണ്ട് ആമസോൺ പ്രൈമിൽ എത്തി

സമകാലിക മലയാളം ഡെസ്ക്

വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് ആമസോൺ പ്രൈമിൽ എത്തി. ഇന്നാണ് ചിത്രം ആമസോണിൽ സ്ട്രീമിങ് ആരംഭിച്ചത്. സിജു വിൽസനെ നായകനാക്കി വിനയൻ ഒരുക്കിയ ചിത്രം ഓണം റിലീസായാണ് തിയറ്ററിൽ എത്തിയത്. ആറാഴ്ചയിൽ അധികം തിയറ്ററിൽ പ്രദർശിപ്പിച്ചതിനു ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. തിയറ്ററിൽ കാണാത്തവർ ചിത്രം ഒടിടിയിൽ കാണണമെന്ന് വിനയൻ ഫേയ്സ്ബുക്കിൽ കുറിച്ചു. 

‘‘പത്തൊമ്പതാം നൂറ്റാണ്ട് ഇന്നു മുതൽ നിങ്ങൾക്ക് ആമസോൺ പ്രൈമിൽ കാണാം. ഇരുനൂറ്റി അമ്പതോളം തീയറ്ററുകളിൽ തിരുവോണത്തിനു റിലീസു ചെയ്ത ചിത്രം ആറാഴ്ചയിൽ അധികം തിയറ്ററുകളിൽ പ്രദർശിപ്പിച്ചെങ്കിലും ഇനിയും ഈ ചിത്രം കാണാത്തവർ ഏറെയുണ്ടാകും. ഒടിടിയിൽ അവരും ഈ  സിനിമ കാണണം അഭിപ്രായം അറിയിക്കണം.നിങ്ങളുടെ അഭിപ്രായത്തിനും വിമർശനത്തിനും ഏറെ വില നൽകുന്ന ഒരാളാണ് ഞാൻ.’’–വിനയൻ പറഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്‍റെ കഥയാണ് പത്തൊൻപതാം നൂറ്റാണ്ട് പറഞ്ഞത്. സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, വിഷ്ണു വിനയൻ,  ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി തുടങ്ങിയ വൻ നിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സം​ഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?