ചലച്ചിത്രം

'എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല'; രോ​ഗാവസ്ഥയെക്കുറിച്ച് വരുൺ ധവാൻ

സമകാലിക മലയാളം ഡെസ്ക്

കുറച്ചുനാളുകളായി തന്നെ അലട്ടുന്ന രോ​ഗത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് യുവതാരം വരുൺ ധവാൻ. വെസ്‌റ്റിബുലാര്‍ ഹൈപ്പോഫംഗ്‌ഷന്‍ രോ​ഗബാധിതനാണ് താൻ എന്നാണ് താരം പറഞ്ഞത്. ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇത് വന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവില്ലെന്നും വരുൺ വ്യക്തമാക്കി. 

ജഗ്ജഗ്ഗ് ജിയോ സിനിമയിടെ റിലീസുമായി ബന്ധപ്പെട്ട സ്ട്രെസ്സാണ് രോ​ഗകാരണമായത്. അടുത്തിടെ ഞാന്‍ ഷട്ട് ഡൗണ്‍ ആയി. എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. വെസ്റ്റിബുലര്‍ ഹൈപ്പോ ഫങ്ഷനാണ് എനിക്ക്. നമ്മുടെ ബാലന്‍സ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്.- ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. 

സംഭവം ചര്‍ച്ചയായതിനു പിന്നാലെ തന്റെ രോഗാവസ്ഥ വ്യക്തമാക്കിക്കൊണ്ട് വരുണ്‍ ട്വീറ്റ് പോസ്റ്റ് ചെയ്തു. യോഗയുടേയും സ്വിമ്മിങ്ങിന്റേയും ഫിസിയോയുടേയും ജീവിതശൈലി മാറ്റിയതിന്റെ ഫലമായി തന്റെ അവസ്ഥ മെച്ചപ്പെട്ടെന്നാണ് താരം പറഞ്ഞത്. നിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും ഉത്കണ്ഠപ്പെട്ടവർക്കും ഒരുപാട് നന്ദിയെന്നും താരം കൂട്ടിച്ചേർത്തു. 

'ഭേഡിയ' എന്ന ചിത്രമാണ് വരുൺ ധവാന്റേതായി റിലീസിനൊരുങ്ങുന്നത്. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. അമര്‍ കൗശിക് സംവിധാനം ചെയ്ത ചിത്രം നവംബർ 25ന് റിലീസ് ചെയ്യും. ജിഷ്‍ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിൻ- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ജഗ്ജഗ്ഗ് ജിയോ ആണ് വരുണ്‍ ധവാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം