ചലച്ചിത്രം

അച്ഛനുമായി ചർച്ചകൾ തുടങ്ങി, ആർആർആറിന് രണ്ടാം ഭാ​ഗം വരുമെന്ന് രാജമൗലി

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ സിനിമയിലെ സൂപ്പർഹിറ്റ് സംവിധായകനാണ് എസ്എസ് രാജമൗലി. അദ്ദേഹം ഒരുക്കുന്ന സിനിമകൾ ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്ത് വൻ വിജയമാണ് നേടുന്നത്. ബാഹുബലിക്കു പിന്നാലെ ആർആർആറും വലിയ വിജയമാണ് നേടിയത്. അടുത്തിടെ ജപ്പാനിൽ റിലീസ് ചെയ്ത ചിത്രം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാർത്ത പങ്കുവച്ചിരിക്കുകയാണ് രാജമൗലി. ആർആർആറിന്റെ രണ്ടാം ഭാ​ഗം വരുന്നു എന്നാണ് അദ്ദേഹം അറിയിച്ചത്. 

ചിക്കാ​ഗോയിൽ വച്ച് നടന്ന ഒരു ചടങ്ങിൽ വച്ചാണ് രാജമൗലി ആർആർആറിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുന്നതായി വെളിപ്പെടുത്തിയത്. പിതാവായ വിജയേന്ദ്രപ്രസാദാണ് തന്റെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ. ആർആർആറിന്റെ രണ്ടാം ഭാ​ഗത്തേക്കുറിച്ച് ഞങ്ങൾ ചെറുതായി ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം കഥ വികസിപ്പിച്ചുവരികയാണ് എന്നാണ് രാജമൗലി പറഞ്ഞത്. രാം ചരണിന്റേയും ജൂനിയർ എൻടിആറിന്റേയും കൂടെ പ്രവർത്തിക്കാൻ കഴിയും എന്നതാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സംവിധായകന്റെ വാക്കുകൾ. 

ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് രുധിരം രണം രൗദ്രം ഒരുക്കിയത്. രാമരാജുവായി രാംചരൺ തേജയും ഭീം ആയി ജൂനിയർ എൻടിആറുമാണ് എത്തിയത്. അജയ് ദേവ്​ഗൺ, ആലിയാ ഭട്ട്, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്. രാമരാജുവിന്റെയും കൊമരം ഭീമിന്റെയും സൗഹൃദത്തിന്റെയും പോരാട്ടത്തിന്റെയും കഥ ഫാന്റസിയുടെ അകമ്പടിയോടെയാണ് ഒരുക്കിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ