ചലച്ചിത്രം

'ഞങ്ങൾക്ക് സിനിമയിൽ ഒരു ചാൻസ് കിട്ടോ?', അജുവിനെ അമ്പരപ്പിച്ച പുത്തൻ താരോദയം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ടൻ അജു വർ​ഗീസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. രസകരമായ വിഡിയോയിലൂടെയാണ് ചിത്രം അനൗൺസ് ചെയ്തത്. സ്താനാർത്തി ശ്രീക്കുട്ടൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്ന രണ്ട് കുട്ടിത്താരങ്ങളാണ് വിഡിയോയിലുള്ളത്. ശിശുദിനത്തോടനുബന്ധിച്ചാണ് വിഡിയോ പുറത്തുവിട്ടത്. 

ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവരാണ് അജുവിനൊപ്പം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ശ്രീക്കുട്ടൻ, അമ്പാടി എന്നി രണ്ട് കേന്ദ്ര കഥാപാത്രങ്ങയാണ് ഇവർ അവതരിപ്പിക്കുന്നത്. സിനിമയിൽ ചാൻസ് ചോദിച്ച് അജുവിന്റെ അടുത്തെത്തുന്ന രണ്ടു കുട്ടികളാണ് വിഡിയോയിലുള്ളത്. രസകരമായ വിഡിയോ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. അജു പങ്കുവച്ച വിഡിയോയിൽ സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 

നവാഗതനായ വിനേഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ബജറ്റ് ലാബിന്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം.എ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏഴാം ക്ലാസ്സ്‌ വിദ്യാർഥികളുടെ കഥയാണ് ഏറെ ഹൃദവും രസകരവുമായ രീതിയിൽ അണിയറക്കാർ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കുന്നത്.അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നീ മുൻനിര താരങ്ങൾക്ക് ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഓഡിഷനിലൂടെയാണ് ഈ കുട്ടികളെ കണ്ടെത്തിയത്. മുരളി കൃഷ്ണൻ, ആനന്ദ് മൻമഥൻ, സംവിധായകൻ വിനേഷ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനുപ് വി. ശൈലജ  ഛായാഗ്രഹണവും കൈലാഷ്. എസ്. ഭവൻ എഡിറ്റിങും നിർവഹിക്കുന്നു. ഗാനങ്ങൾ ഒരുക്കിയത് പി.എസ്. ജയഹരിയാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്