ചലച്ചിത്രം

'വൈറ്റില ജം​ഗ്ഷൻ വഴി ആയതുകൊണ്ട് ജോജു ജോർജ് വന്നില്ല'; ട്രോളുമായി ഷറഫുദ്ദീനും നരേനും

സമകാലിക മലയാളം ഡെസ്ക്

ഴി തുടഞ്ഞുള്ള കോൺ​ഗ്രസ് പ്രതിഷേധത്തിനെതിരെ ജോജു ജോർജ് രം​ഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. ഇത് വൻ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ അതിനു ശേഷം പൊതുവേദികളിൽനിന്ന് അകലം പാലിക്കുകയാണ് ജോജു. കഴിഞ്ഞ ദിവസം നടന്ന താരത്തിന്റെ പുതിയ ചിത്രം അദൃശ്യത്തിന്റെ പ്രമോഷന് ജോജു എത്തിയില്ല. എന്നാൽ ജോജു എവിടെ എന്ന ചോദ്യത്തിന് സഹതാരങ്ങളായ ഷറഫുദ്ദീനും നരേനും നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. നരേനും ഷറഫുദ്ദീനും പ്രമോഷൻ പരിപാടിക്ക് എത്തിയിരുന്നു. എന്നാൽ ജോജുവിന്റെ അസാന്നിധ്യമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇതോടെയാണ് ജോജു എവിടെ എന്ന ചോദ്യം ഉയർന്നത്. ജോജുവിനെ ട്രോളിക്കൊണ്ടായിരുന്നു ഷറഫുദ്ദീൻ മറുപടി പറഞ്ഞത്. വൈറ്റില ജങ്ഷൻ വഴി ആയതു കൊണ്ട് വന്നില്ലെന്നായിരുന്നു ഷറഫുദ്ധീൻ പറഞ്ഞത്. ഇനി വരികയുമില്ലെന്ന് അടുത്ത് നിന്ന നടൻ നരേൻ കൂടി പറഞ്ഞതോടെ ചിരി പടർന്നു. 

 സാക് ഹാരിസ് തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രം നാളെയാണ് തിയറ്ററിൽ എത്തുന്നത്. കയൽ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ജുവിസ് പ്രൊഡക്‌ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് നിർമാണം. മലയാളം, തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാൾ ഫെയിം കതിർ, നരേയ്ൻ, നട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം