ചലച്ചിത്രം

ജേണലിസത്തിൽ ടോപ്പർ; ബിരുദാനന്തര ബിരുദം പൂർത്തിയാക്കി നടി മാളവിക നായർ; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി നടി മാളവിക നായർ. ഗ്രാജ്വേഷൻ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷം പങ്കുവച്ചത്. എറണാകുളം സെന്റ് തെരേസാസ് കോളജിൽ നിന്നാണ് താരം എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പൂർത്തിയാക്കിയത്. ഈ വിഭാഗത്തിൽ കോളജിലെ പിജി ടോപ്പർ ആയിരുന്നു മാളവിക. 

​ഗ്രാജുവേഷൻ കോട്ടും തൊപ്പിയും അണിഞ്ഞ് സർട്ടിഫിക്കറ്റ് കയ്യിൽ പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ജീവിതത്തിലെ നാഴികക്കല്ല് എന്നാണ് താരം ​ഗ്രാജുവേഷൻ ചടങ്ങിനെ വിശേഷിപ്പിച്ചത്. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ഹൈ ഡിസ്റ്റിങ്ഷനോടെയായിരുന്നു മാളവികയുടെ വിജയം. ബിഎ കമ്യുണിക്കേറ്റിവ് ഇംഗ്ലിഷിൽ ആയിരുന്നു നടി ബിരുദം പൂർത്തിയാക്കിയത്. അഞ്ച് വർഷം സെന്റ് തെരേസാസിലായിരുന്നു മാളവികയുടെ പഠനം.

തന്റെ പ്രിയപ്പെട്ടവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും മാളവിക പങ്കുവച്ചു. താൻ നടത്തിയ അവിസ്മരണീയമായ യാത്ര എന്തായിരുന്നെന്ന് ഓർമിപ്പിക്കുന്ന നാഴികക്കല്ലാണ് ഈ ദിവസം എന്നാണ് മാളവിക കുറിച്ചത്. സ്വപ്നങ്ങൾ പിന്തുടർന്ന് നേടാൻ പ്രചോദനം നൽകിയ കുടുംബാം​ഗങ്ങൾക്കും അധ്യാപകർക്കും മാളവിക നന്ദി പറഞ്ഞു.

മമ്മൂട്ടി നായകനായി എത്തിയ കറുത്തപക്ഷികൾ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാളവിക സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം നേടി. മായ ബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, അക്കൽധാമയിലെ പെണ്ണ്, ദഫാദാർ എന്നിവയാണ് പ്രധാന സിനിമകൾ. സിബിഐ 5 ആയിരുന്നു അവസാന ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''