ചലച്ചിത്രം

'ചിരു, നിന്റെ ബ്ലാക്ക് ലേഡി വീട്ടിലെത്തി'; സന്തോഷം പങ്കുവച്ച് മേഘ്‌ന രാജ്

സമകാലിക മലയാളം ഡെസ്ക്

ചിരഞ്ജീവി സര്‍ജയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് മകന്റെ കയ്യും പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്  മേഘ്‌ന
രാജ്. അഭിനയവും നിര്‍മാണവുമൊക്കെയായി തിരക്കിലാണ് താരം. ഫിലിംഫെയറില്‍ ചിരഞ്ജീവിക്കു പുരസ്‌കാരം സ്വീകരിച്ചതിനു പിന്നാലെ താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നിന്റെ ബ്ലാക്ക് ലേഡിയെ വീട്ടിലെത്തിച്ചെന്നും സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ലെന്നുമാണ് മേഘ്‌ന രാജ് കുറിച്ചത്. 

ചീരു നിന്റെ ബ്ലാക്ക് ലേഡി അവസാനം വീട്ടിലെത്തി. എനിക്ക് എന്താണ് തോന്നുന്നതെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല. ഇത് നിനക്ക് കിട്ടിയാല്‍ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയാം. ഞാന്‍ നിന്നില്‍ അഭിമാനിക്കുന്നു. നീ എന്താണോ എന്നതില്‍ സത്യസന്ധമായി ഇരുന്നതിന് നിനക്ക് കിട്ടിയതാണിത്. തിരശീലയ്ക്കു പുറത്തും ആളുകള്‍ നിന്നെ ഏറെ സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ടാണ് നിന്നെ ഇതിന് കൂടുതല്‍ അര്‍ഹനാക്കുന്നത്. ഇപ്പോഴും ഞങ്ങള്‍ക്കു ചുറ്റും അത്ഭുതം സൃഷ്ടിക്കുകയാണ് നീ.- മേഘന രാജ് കുറിച്ചു. 

2020 ജൂണ്‍ 7ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടന്‍ മരിച്ചത്. 39 വയസ്സായിരുന്നു അന്ന് പ്രായം. മേഘ്‌ന ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ഈ അപ്രതീക്ഷിത വിയോഗം. തന്റെ ജീവിതത്തിലുണ്ടായ വലിയ നഷ്ടത്തെ തരണം ചെയ്തുകൊണ്ട് താരം ഒക്ടോബറില്‍ ജനിയര്‍ ചീരുവിന് ജന്മം നല്‍കി മകന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ മേഘ്‌ന പങ്കുവെക്കാറുണ്ട്. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ലാണ് മേഘ്‌നയും ചിരഞ്ജീവിയും വിവാഹിതരായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്