ചലച്ചിത്രം

"ഇന്ന് ഓട്ടം പോകണ്ടേ"; ഓട്ടോ ഡ്രൈവർമാരായി ആൻ അ​ഗസ്റ്റിനും സുരാജും; 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ടീസർ 

സമകാലിക മലയാളം ഡെസ്ക്

ൻ ആ​ഗസ്റ്റിൻ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ 'ഓട്ടോറിക്ഷക്കാരൻറെ ഭാര്യ'യുടെ ടീസർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട് ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹരികുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ ആണ് നിർവഹിച്ചിരിക്കുന്നത്.

ഓട്ടോ ഡ്രൈവർമാരായാണ് ആനിന്റെയും സുരാജിന്റെയും കഥാപാത്രങ്ങൾ. ഇരുവരും ഭര്യാഭർത്താക്കന്മാരാണ്. കിടന്നുറങ്ങുന്ന ഭർത്താവിനെ ഞായറാഴ്ച്ച രാവിലെ ഓട്ടോ ഓടിക്കാൻ വിളിച്ചെഴുന്നേൽപ്പിക്കുന്നതാണ് ടീസറിലുള്ളത്. ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

2017ൽ പുറത്തെത്തിയ ആന്തോളജി ചിത്രം സോളോയ്ക്കു ശേഷം ആനിൻറേതായി ചിത്രങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. അഞ്ച് വർഷങ്ങൾക്ക് ശേഷം ആൻ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നുവെന്ന പ്രത്യേകതയും 'ഓട്ടോറിക്ഷക്കാരൻറെ ഭാര്യ'ക്ക് ഉണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ