ചലച്ചിത്രം

നടിയുടെ ഫോൺ കൈക്കലാക്കി ഫോട്ടോയും വി‍ഡിയോയും ചോർത്തി, ഭീഷണി; മേക്കപ് ആർട്ടിസ്റ്റ് പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിലൂടെ ന​ഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നടിയിൽ നിന്ന് 30ലക്ഷം രൂപ തട്ടാൻ ശ്രമിച്ച മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിലായി. ഹെബ്ബാൾ സ്വദേശി മഹന്തേഷാണ് (27) അറസ്റ്റിലായത്. 35വയസ്സുള്ള കന്നഡ നടിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണമാണ് നടിയുടെ തന്നെ മേക്കപ്പ്മാനെ കുടുക്കിയത്. 

നടിയുടെ ഫോണിൽ നിന്നാണ് ഇവരുടെ ചിത്രങ്ങളും വിഡിയോകളും മഹന്തേഷ് ചോർത്തിയത്. പിന്നാലെ അജ്ഞാത നമ്പറിൽ നിന്ന് ഭീഷണി സന്ദേശം അയച്ചു. ആദ്യം നടി ഇത് ഗൗരവത്തിലെടുത്തില്ലെങ്കിലും ന​ഗ്നചിത്രങ്ങളിൽ ചിലത് ഈ നമ്പറിൽ നിന്ന് ലഭിച്ചതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ചിത്രമയച്ച ഫോണിന്റെ ഉടമയെ കണ്ടെത്തിയതോടെയാണ് ഭീഷണിക്ക് പിന്നിൽ ടിയുടെ തന്നെ മേക്കപ്പ്മാനാണെന്ന് കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്