ചലച്ചിത്രം

എല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ സാന്ദ്ര തോമസ്; വീണ്ടും നിർമാണത്തിലേക്ക്, ആദ്യ ‌സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

നിർമാതാവായി എത്തിയ മലയാളികളുടെ ശ്രദ്ധേയയായ താരമാണ് സാന്ദ്ര തോമസ്. തുടർന്ന് അഭിനയത്തിലേക്കും ചുവടുവച്ച താരം നിരവധി മികച്ച സിനിമകളുടെ ഭാ​ഗമായി. ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് ഇറങ്ങിയതിനു ശേഷം നിർമാണത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു താരം. ഇപ്പോൾ ഇതാ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നിർമാണത്തിൽ സജീവമാവുകയാണ് സാന്ദ്ര.

"നല്ല നിലാവുള്ള രാത്രി " എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കാന്തല്ലൂരിൽ ആരംഭിച്ചു. സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ സാന്ദ്രാതോമസും വിൽ‌സൺ തോമസുമാണ് ചിത്രം നിർമിക്കുന്നത്. സാന്ദ്ര തന്നെയാണ് തിരിച്ചുവരവിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. 'നല്ല നിലാവുള്ള രാത്രി' ചിത്രീകരണം തുടങ്ങി. പത്തു വർഷങ്ങൾക്കു മുൻപ്‌ ഇതുപോലൊരു കൂട്ടുകെട്ടിൽനിന്നും ഉണ്ടായതാണ് എന്റെ ആദ്യ സിനിമയായ ഫ്രൈഡേ. പത്തു വർഷങ്ങൾക്കിപ്പുറം എല്ലാം ഒന്നിൽ നിന്നും തുടങ്ങുന്നു . കൂടെ ഉണ്ടാവണം- എന്നാണ് സാന്ദ്ര കുറിച്ചത്. 

നവാഗതനായ മർഫി ദേവസ്സി ആണ് നല്ല നിലാവുള്ള രാത്രി എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാന്തല്ലൂർ വൃന്ദാവൻ ഗാർഡൻസിൽ വച്ചു നടന്ന പൂജ ചടങ്ങിൽ നിർമാതാവ് സാന്ദ്രാ തോമസും മക്കളും ചേർന്ന് വിളക്ക് കൊളുത്തി. മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി പ്രവർത്തിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, ശ്യാം ശശിധരനാണ് എഡിറ്റർ, പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, മ്യൂസിക് ഡയറക്ടർ കൈലാസ് മേനോൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ