ചലച്ചിത്രം

'ഞാൻ താടി കറുപ്പിച്ചു തുടങ്ങി, ഇങ്ങനെ പോയാൽ വാപ്പച്ചിയുടെ അച്ഛനായി അഭിനയിക്കേണ്ടിവരും'; ദുൽഖർ സൽമാൻ

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ സൗന്ദര്യത്തിന്റെ അവസാന വാക്കാണ് മമ്മൂട്ടി. 72ാം വയസിലും യുവത്വം നിലനിർത്തുന്ന മമ്മൂക്ക ആരാധകർക്കു മാത്രമല്ല മറ്റു താരങ്ങൾക്കും അത്ഭുതമാണ്. ഇപ്പോൾ വാപ്പച്ചിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ദുൽഖർ സൽമാന്റെ വാക്കുകളാണ് ശ്ര​ദ്ധ നേടുന്നത്. താൻ ഇപ്പോഴെ താടി കറുപ്പിച്ചു തുടങ്ങിയെന്നും വാപ്പച്ചി എങ്ങനെയാണ് സൗന്ദര്യം നിലനിർത്തുന്നതെന്ന് തനിക്ക് അറിയില്ലെന്നുമാണ് ദുൽഖർ പറയുന്നത്. ഇങ്ങനെ പോകുകയാണെങ്കിൽ മേക്കപ്പൊന്നുമില്ലാതെ വാപ്പച്ചിയുടെ അച്ഛന്റെ റോളിൽ അഭിനയിക്കേണ്ടിവരും എന്നുമാണ് താരം വ്യക്തമാക്കിയത്. 

പാ സിനിമയിൽ അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ചതുപോലെ , അത്തരമൊരു പ്രൊജക്റ്റ് താങ്കൾക്കും മമ്മൂക്കയ്ക്കുമായി എത്തിയാൽ എങ്ങനെയാവും പ്രതികരണം എന്നായിരുന്നു അവതാരികയുടെ ചോദ്യം. ‘‘അതത്ര വിചിത്രമൊന്നുമായിരിക്കില്ല, അദ്ദേഹത്തെ നോക്കൂ, എന്റെ വാപ്പച്ചി. ഞാനിപ്പോഴേ താടി കറുപ്പിക്കാൻ മസ്കാരയൊക്കെ ഇടാൻ തുടങ്ങി. താടിയിൽ ഇടക്കിടയ്ക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. എനിക്ക് എന്തായാലും ഏജിങ് പ്രകടമാവുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കാര്യം അങ്ങനെയല്ല. എനിക്കറിയില്ല എന്താണ് ചെയ്യുന്നതെന്ന്. ഇങ്ങനെയാണെങ്കിൽ കുറച്ച് നാൾ കഴിഞ്ഞാൽ മേക്കപ്പൊന്നുമില്ലാതെ തന്നെ ഞാൻ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും.- ദുൽഖർ പറഞ്ഞു.

വാപ്പയുടെ ഒരു കടുത്ത ഫാൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ടെന്നും ദുൽഖർ വ്യക്തമാക്കി. പക്ഷെ, വാപ്പയായിരിക്കും ഇതിൽ അവസാന തീരുമാനം എടുക്കുകയെന്നും താരം കൂട്ടിച്ചേർത്തു. തന്റെ കരിയറിനെക്കുറിച്ച് അച്ഛൻ കമന്റ് പറയാറില്ലെന്നും ഉമ്മയോട് സംസാരിച്ചതിൽ നിന്ന് തന്റേതായ രീതിയിൽ മുന്നോട്ടുപോകുന്നതിൽ അദ്ദേഹത്തിന് അഭിമാനമുണ്ടെന്നു മനസിലായെന്നും ദുൽഖർ പറയുന്നു. സീത രാമം വൻ വിജയമായതിനു പിന്നാലെ ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ചുപ് റിലീസിന് ഒരുങ്ങുകയാണ്. ഓഡിയൻസ് റിവ്യൂയിൽ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ