ചലച്ചിത്രം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം നാളെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2021ലെ ചലച്ചിത്ര പുരസ്‌കാരവിതരണം നാളെ വൈകീട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജെസി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെപി കുമാരനും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ലൈഫ്‌ടൈം അച്ചിവ്‌മെന്റ് പുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ അധ്യക്ഷത വഹിക്കും.

മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജുമേനോന്‍, ജോജൂ ജോര്‍ജ്, നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ കൃഷാന്ദ് ആര്‍കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാം പുഷ്‌ക്കരന്‍, എഡിറ്റര്‍ മഹേഷ് നാരായണന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗാനരചയിതാവ്  ബി.കെ. ഹരിനാരായണന്‍ തുടങ്ങിയ 50 പേര്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുമെന്നു മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.

2021ലെ ചലച്ചിത്ര അവാര്‍ഡ് വിശദാംശങ്ങള്‍ അടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഗതാഗത മന്ത്രി ആന്റണി രാജുവിനു നല്‍കി പ്രകാശനം ചെയ്യും. 'മലയാള സിനിമ നാള്‍വഴികള്‍' എന്ന റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രകാശനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, വികെ പ്രശാന്ത് എംഎല്‍എയ്ക്കു നല്‍കി നിര്‍വഹിക്കും. 

പുരസ്‌കാര സമര്‍പ്പണ ചടങ്ങിനുശേഷം ബിജിബാല്‍ നയിക്കുന്ന സൗണ്ട് ഓഫ് മ്യൂസിക്ക് എന്ന സംഗീതപരിപാടിയില്‍ ഗായത്രി, നജീം അര്‍ഷാദ്, 2021 ലെ മികച്ച പിന്നണി ഗായാകനുള്ള അവാര്‍ഡ് നേടിയ പ്രദീപ് കുമാര്‍, സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഹിഷാം അബ്ദുല്‍ വഹാബ്, ജനപ്രീതി നേടിയ ചിത്രത്തിനുള്ള സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍, രാജലക്ഷ്മി, സൂരജ് സന്തോഷ്, സംഗീത ശ്രീകാന്ത്, രൂപരേവതി, സൗമ്യ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി