ചലച്ചിത്രം

ഭർത്താവിനെ സ്വന്തം വീട്ടുകാർ കൊല്ലുന്നത് കാണേണ്ടിവന്നവൾ; പുതിയ ബിസിനസ് തുടങ്ങി കൗസല്യ, കൈപിടിച്ച് പാർവതി

സമകാലിക മലയാളം ഡെസ്ക്

ർത്താവിനെ തന്റെ വീട്ടുകാർ കൊലപ്പെടുത്തുന്നതിന് സാക്ഷിയാകേണ്ടിവന്നവൾ. രാജ്യത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ ഇരയായിരുന്നു കൗസല്യ. എന്നാൽ അതിനുശേഷം അവർ നടത്തിയ പോരാട്ടം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ദുരഭിമാനക്കൊലയ്ക്കും സമൂഹത്തിലെ ജാതിവിവേചനങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിലാണ് കൗസല്യ ഇപ്പോൾ. ഇതിനായി കേന്ദ്ര സർക്കാർ നൽകിയ ജോലി പോലും അവൾക്കു വേണ്ടെന്നു വയ്ക്കേണ്ടി വന്നു. 

ഇപ്പോൾ ഇതാ പുതിയ സംരംഭം തുടങ്ങിയിരിക്കുകയാണ് കൗസല്യ. കോയമ്പത്തൂര്‍ വെള്ളാലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയാണ് അവര്‍ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. ഉദ്ഘാടനത്തിന് നടി പാർവതി തിരുവോത്തും എത്തിയിരുന്നു. കൗസല്യയുടെ കൈ പിടിച്ചുകൊണ്ട് പാർവതി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവ് ശങ്കറിന്റെ മരണത്തിനുശേഷം കൗസല്യ നടത്തിയ പോരാട്ടത്തെക്കുറിച്ചാണ് പാർവതി പറയുന്നത്. 

പാർവതിയുടെ കുറിപ്പ് വായിക്കാം

അവളുടെ ഭര്‍ത്താവ് ശങ്കറിന്റെ ദുരഭിമാനക്കൊലയ്ക്കുശേഷം കേന്ദ്ര ഗവണ്‍മെന്റ് കൗസല്യയ്ക്ക് ജോലി നല്‍കി. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ജാതി അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കരുത് എന്ന ആവശ്യത്തോടെ ലഭിച്ച ജോലിയാണെന്ന് മനസിലാക്കിയതോടെ അവള്‍ രാജിവച്ചു. എന്നാലും അവള്‍ നിശബ്ദയായില്ല. സ്വന്തം ഭര്‍ത്താവിനെ കണ്ണിനു മുന്നിലിട്ട് വീട്ടുകാര്‍ കൊലപ്പെടുത്തിയതിനു ശേഷം അവള്‍ പിന്നോട്ടുനോക്കിയിട്ടില്ല. ഇന്ന് തമിഴ് നാട്ടിലെ ജാതി ഇതര ശക്തിയുടെ ശബ്ദമാണ് കൗസല്യ. നിരവധി നല്ല മനുഷ്യരുടെ പിന്തുണയോടെ അവര്‍ സ്വന്തമായൊരു സംരംഭം ആരംഭിച്ചിരിക്കുകയാണ്. സ്വന്തമായി വരുമാനമുള്ളവളാകാന്‍ വേണ്ടിയാണിത്. ജാതിയുടെ പേരില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കുവേണ്ടി ഇനിയും പ്രവര്‍ത്തിക്കാനും. 

കൗസല്യയുടെ സാ ഫാമിലി സലൂണിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. അടുത്ത് താമസിക്കുന്നവരും ഇതിലൂടെ യാത്രചെയ്യുന്നവരും കൗസല്യയുടെ സലൂണ്‍ സന്ദര്‍ശിക്കണമെന്നും ഇവരും പിന്തുണയ്ക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി