ചലച്ചിത്രം

65 വര്‍ഷം പഴക്കമുള്ള ബനാറസീ സാരിയിൽ നെയ്തെടുത്ത വസ്ത്രം, ആറ് മാസത്തെ അധ്വാനം; മനോഹരിയായി പ്രിയങ്ക

സമകാലിക മലയാളം ഡെസ്ക്

റെ നാളുകൾക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. നിത മുകേഷ് അംബാനി കൾച്ചറൽ സെൻട്രലിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. ഭർത്താവ് നിക്ക് ജൊനാസും മകൾ മാൽതിയും പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. ഷാഷൻ ക്വീനായാണ് പ്രിയങ്ക പരിപാടിയിൽ പങ്കെടുത്തത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ചടങ്ങിന്റെ രണ്ടാം ദിവസം പ്രിയങ്ക ധരിച്ച വസ്ത്രമാണ്. 

65 വർഷം പഴക്കമുള്ള ബനാറസീ സാരിയിൽ വിന്നാണ് പ്രിയങ്കയുടെ വസ്ത്രം തുന്നിയിരിക്കുന്നത്. അമിത് അ​ഗർവാൾ ഡിസൈൻ ചെയ്ത വസ്ത്രം തുന്നിയെടുക്കാൻ ആറു മാസമാണ് വേണ്ടിവന്നത്. വിന്റേജ് സാരിക്ക് മോഡേൺ ലുക്ക് നൽകിയിരിക്കുകയാണ്. തന്നെപ്പോലെ പാശ്ചാത്യവും പൗരസ്ത്യവും ചേർന്നതാണ് വേഷം എന്നാണ് പ്രിയങ്ക പറയുന്നത്. ‌നിക്കിനൊപ്പം ഓട്ടോറിക്ഷയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. 

65 വർഷം പഴക്കമുള്ള വിന്റേജ് ബനാറസി പട്ടോള (ബ്രോക്കേഡ്) സാരി വെള്ളി നൂലുകളും ഖാദി സിൽക്കിൽ സ്വർണ്ണ ഇലക്‌ട്രോപ്ലേറ്റിംഗും ഉപയോഗിച്ചാണ് ഈ മനോഹരമായ വസ്ത്രം നിർമ്മിച്ചിരിക്കുന്നത്. ബ്രോക്കേഡ് സെറ്റ് ചെയ്തിരിക്കുന്ന ഇക്കാറ്റ് നെയ്ത്തിന്റെ ഒമ്പത് നിറങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ഒരു സീക്വിൻസ് ഷീറ്റ് ഹോളോഗ്രാഫിക് ബസ്റ്റിയറുമായാണ് പെയർ ചെയ്തിരിക്കുന്നത്. വാരണാസിയിലെ ക്രാഫ്റ്റ് ക്ലസ്റ്ററുകളിൽ കൈകൊണ്ട് നെയ്തെടുത്ത വിന്റേജ് തുണിത്തരങ്ങൾ ഉപയോഗിച്ച് ഈ മാസ്റ്റർപീസ് സാരി സൃഷ്ടിക്കാൻ അമിതും സംഘവും ഏകദേശം 6 മാസമെടുത്തു.- പ്രിയങ്ക കുറിച്ചു. 

ഉദ്ഘാടനത്തിന്റെ ആദ്യ ദിവസവും വന്‍ സ്റ്റൈലിഷായാണ് പ്രിയങ്ക എത്തിയത്. ഹോളിവുഡില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരമിപ്പോള്‍. സിറ്റാഡല്‍ എന്ന സീരീസും ലവ് എഗേയ്ന്‍ എന്ന സിനിമയുമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'

രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം

എന്താണ് അക്ഷയതൃതീയ?; ഐശ്വര്യം ഉറപ്പ്!