ചലച്ചിത്രം

യഷിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ​ഗീതു മോഹൻദാസ്; പ്രഖ്യാപനം ഉടൻ

സമകാലിക മലയാളം ഡെസ്ക്

കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ചിത്രമാണ് യഷ്. കെജിഎഫ് ചാറ്റർ 2ന് ശേഷം താരത്തിന്റേതായി പുതിയ സിനിമയൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വളരെ പ്രതീക്ഷയോടെയാണ് താരത്തിന്റെ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ഒരു വാർത്തയെത്തുകയാണ്. യഷിന്റെ പുതിയ ചിത്രം ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. 

കഴിഞ്ഞ ഒരു വർഷമായി യാഷും ​ഗീതു മോഹൻദാസും ചർച്ചയിലാണെന്നും ഗീതു അവതരിപ്പിച്ച ആശയത്തില്‍ യഷ് തൃപ്തനാണ് എന്നുമാണ് അടുത്ത വൃത്തത്തെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തത്. യഷിന് അടുത്തകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ തിരക്കഥയായിരിക്കും ചിത്രത്തിന്‍റെയെന്നുമാണ് പറയുന്നത്. ഒരു മാസത്തിനുള്ളിൽ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകും. ചിത്രം കന്നടയിലാണോ അതോ വിവിധ ഭാഷകളിലാണോ ചിത്രീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല. 

യഷിന്റെ പുതിയ ചിത്രത്തിനായി ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. താരത്തിന്റെ കരിയറിലെ 19ാമത്തെ ചിത്രമാണിത്. അതിനിടെ ബോളിവുഡിലെ അടക്കം നിരവധി സിനിമകളാണ് താരം വേണ്ടെന്നുവച്ചത്. വമ്പൻ ടീമുകൾക്കു പോകാതെ മികച്ച സ്ക്രീപ്റ്റ് തെരഞ്ഞെടുത്ത യഷിന്റെ തീരുമാനത്തിന് കയ്യടിക്കുകയാണ് ആരാധകർ.  ലയേഴ്‌സ് ഡൈസ്, മൂത്തോൻ തുടങ്ങിയ സിനിമകളുടെ സംവിധായികയാണ് ​ഗീതു മോഹൻദാസ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ മൂത്തോൻ മികച്ച പ്രതികരണമാണ് നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു