ചലച്ചിത്രം

കാന്താര ടീമിനൊപ്പം ഭൂതകോലം കാണാനെത്തി ഋഷഭ് ഷെട്ടി, പഞ്ജുരുളിയുടെ അനു​ഗ്രഹം തേടി; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു കാന്താര. വലിയ ആഘോഷമൊന്നുമില്ലാതെ എത്തിയ ചിത്രം ഇന്ത്യയിൽ മാത്രമല്ല രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി ഇപ്പോൾ വൻ താരമായി മാറിയിരിക്കുകയാണ്. ചിത്രത്തിന് രണ്ടാം ഭാ​ഗമുണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന് മുന്നോടിയായി പഞ്ജുരുളി ദൈവയുടെ അനു​ഗ്രഹം തേടാൻ എത്തിയ ​ഋഷഭ് ഷെട്ടിയുടെ വിഡിയോ ആണ് ശ്രദ്ധനേടുന്നത്. 

ഭൂത കോല ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ താരം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. താരത്തിന്റെ അടുത്തെത്തി പഞ്ജുരുളി ദൈവ അനു​ഗ്രഹിക്കുന്നതും വിഡിയോയിൽ കാണാം. നിങ്ങൾ പ്രകൃതിക്ക് കീഴടങ്ങുകയും ജീവിതത്തിൽ വിജയവും സ്വാതന്ത്ര്യവും നിങ്ങൾക്ക് നൽകിയ ദൈവത്തെ ആരാധിക്കുകയും വേണം എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഋഷഭ് ഷെട്ടിക്കൊപ്പം കാന്താര ടീമും ഉണ്ടായിരുന്നു.
 

പ്രാദേശിക സംസ്‌കാരത്തെയും പുരാണങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച കാന്താര ആഗോളതലത്തില്‍ 400 കോടി ക്ലബില്‍ ഇടംനേടിയിരുന്നു.കാന്താരയുടെ നൂറാം ദിവസമാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്. ഇപ്പോൾ കണ്ടത് രണ്ടാം ഭാ​ഗമാണെന്നും ആദ്യ ഭാ​ഗമാണ് വരാനിരിക്കുന്നതെന്നും ഋഷഭ് ഷെട്ടി പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത വർഷം തിയറ്ററിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

വരൾച്ച, കുടിവെള്ള ക്ഷാമം; മലമ്പുഴ ഡാം നാളെ തുറക്കും

അഞ്ചാം പോരിലും ജയം! ബംഗ്ലാദേശിനെ തകര്‍ത്ത് ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

നിരത്തുകളെ ചോരക്കളമാക്കാന്‍ അനുവദിക്കില്ല; ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം അനാവശ്യം; കടുപ്പിച്ച് ഗണേഷ് കുമാര്‍