ചലച്ചിത്രം

മാമുക്കോയ മലയാളത്തിന്റെ വരദാനം; വീട്ടിലെത്തി കുടുംബത്തെ കണ്ട് സുരേഷ് ​ഗോപി

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടൻ മാമുക്കോയയുടെ വീട്ടിലെത്തി കുടുംബത്തെ കണ്ട് നടൻ സുരേഷ് ​ഗോപി. കോഴിക്കോട് വീട്ടിൽ എത്തിയ സുരേഷ് ​ഗോപിയെ മാമുക്കോയയുടെ മകൻ നിസാറും മറ്റു ബന്ധുക്കളും ചേർന്നാണ് സ്വീകരിച്ചത്. മാമുക്കോയയുടെ കുടുംബത്തിനൊപ്പം ഏറെ നേരം ചിലവിട്ട ശേഷമാണ് സുരേഷ് ​ഗോപി മടങ്ങിയത്. നടൻ ജോയ് മാത്യുവും സുരേഷ് ​ഗോപിക്കൊപ്പം ഉണ്ടായിരുന്നു. സുരേഷ് ​ഗോപി എത്തുന്നതിന് കുറച്ചുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ മറ്റു മന്ത്രിമാർക്കൊപ്പം എത്തിയിരുന്നു. 

കുടുംബത്തെ കണ്ട് ഇറങ്ങിയ സുരേഷ് ​ഗോപി മാമുക്കോയയുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലനായി. സത്യേട്ടൻ മലയാള സിനിമയ്ക്ക് തന്ന വരദാനമാണ് മാമുക്കോയ എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. 'സഹപ്രവർത്തകൻ എന്നതിലുപരി പ്രായ വ്യത്യാസം ഒന്നും നോക്കാതെ വളരെ നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. ഏഴെട്ട് മാസങ്ങൾക്ക് മുൻപ് കോവിഡ് വന്ന് ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അന്നാണ് അവസാനമായിട്ട് സംസാരിച്ചത്. കലാകാരൻ എന്ന നിലയ്ക്ക് എല്ലാവർക്കും അവരുടേതായ പ്രത്യേകതകളുണ്ട്. മാമുക്ക ഒരു കാലഘട്ടത്തിൽ സത്യേട്ടൻ തന്ന വരദാനം പോലെ മലയാള സിനിമയിലേയ്ക്ക് വളരെ വ്യത്യസ്തതയാർന്ന രൂപവും ഭാവവും ഭാവചലനങ്ങളും വർത്താനവും ഒക്കെയായി നിന്നു. അതിന് മുൻപ് അത്തരത്തിലൊരാൾ ഉണ്ടായിരുന്നില്ല, ഇനിയുണ്ടാകുമോയെന്ന് കാത്തിരുന്ന് അറിയണം. - താരം പറഞ്ഞു. 

ഏപ്രിൽ 26നാണ് മാമുക്കോയ മരിക്കുന്നത്. തുടർന്ന് സിനിമയിലെ പ്രമുഖർ മാമുക്കോയയെ സന്ദർശിക്കാൻ എത്താതിരുന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ വിമർശനങ്ങൾ കുടുംബം തള്ളുകയായിരുന്നു. താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. നടൻ ജോജു ജോർജ്, ഇർഷാദ്, നിർമാതാവ് ആര്യാടൻ ഷൗക്കത്ത്, മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും