ചലച്ചിത്രം

താരറാണിക്ക് ഇന്ന് 60: ശ്രീദേവിക്ക് ആദരവുമായി ​ഗൂ​ഗിൾ 

സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ സിനിമയിലെ താരറാണിയായി തിളങ്ങിനിന്നിരുന്ന നടിയാണ് ശ്രീദേവി. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളിലാണ് ശ്രീദേവി നായികയായത്. താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ന് ലേഡി സൂപ്പർസ്റ്റാറിന്റെ 60ാം ജന്മവാർഷികമാണ്. 

ഭർത്താവ് ബോണി കപൂറും മക്കളും ഉൾപ്പടെ നിരവധി പേരാണ് ശ്രീദേവിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്. ആരാധകരും പ്രിയതാരത്തിന്റെ ജന്മവാർഷികം ആഘോഷമാക്കുകയാണ്. അതിനിടെ പ്രിയ നായികയ്ക്ക് ആദരവുമായി ​എത്തിയിരിക്കുകയാണ് പ്രമുഖ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍. ശ്രീദേവിയുടെ ഡൂഡിലാണ് അവർ ഒരുക്കിയത്. നൃത്തം ചെയ്യുന്ന ശ്രീദേവിയയെയാണ് ഡൂഡിലിൽ കാണുന്നത്. 

1963ല്‍ തമിഴ്‌നാട്ടിലായിരുന്നു ശ്രീദേവിയുടെ ജനനം. ബാലതാരമായാണ് താരം സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന്  നായികയായി തിളങ്ങിയ താരം തമിഴ്, തെലുങ്ക്, മലയാളം  സിനിമകളില്‍ അഭിനയിച്ചു. 1976ല്‍ റിലീസ് ചെയ്ത മുണ്ട്ര് മുടിച്ച് ആണ് ശ്രീദേവിയെ ശ്രദ്ധേയയാക്കുന്നത്. പിന്നീട് ബോളിവുഡിലേക്ക് ചുവടുവച്ച ശ്രീദേവി താരപദവിയിലേക്ക് ഉയരുകയായിരുന്നു. ദുബായിലെലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍മുറിയില്‍ 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്