ചലച്ചിത്രം

'വിനായകൻ നല്ല നടനല്ലേ അതിലൊരു തർക്കവുമില്ല, അഭിപ്രായവ്യത്യാസം ചില പരാമർശങ്ങളിൽ': ​ഗണേഷ് കുമാർ

സമകാലിക മലയാളം ഡെസ്ക്

മ്മൻ ചാണ്ടിയുടെ വിയോ​ഗത്തിന് പിന്നാലെ നടൻ വിനായകൻ നടത്തിയ പ്രസ്താവന വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് വിനായകനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നടനും എംഎൽഎയുമായ ​ഗണേഷ് കുമാർ രം​ഗത്തെത്തി. ഇപ്പോൾ വിനായകന്റെ അഭിനയത്തെ പ്രശംസിച്ചിരിക്കുകയാണ് ​ഗണേഷ് കുമാർ. വിനായകൻ നല്ല നടനാണെന്നും ചില പരാമർശങ്ങളുടെ പേരിലാണ് അഭിപ്രായ വ്യത്യാസമുള്ളത് എന്നുമാണ് താരം പറഞ്ഞത്. ‌

ജയിലർ സിനിമ കാണാൻ തിയറ്ററിൽ എത്തിയതായിരുന്നു ​ഗണേഷ് കുമാർ. വിനായകന്റെ പ്രതിനായക വേഷത്തേക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. വിനായകനൊക്കെ നല്ല നടനല്ലേ അതിൽ ഒരു തർക്കവുമില്ല. വിനായകനോടുള്ള അഭിപ്രായ വ്യത്യാസം ചില പരാമര്‍ശത്തിന്റെ പേരിലാണ്. അതും ഇതുമായി കൂട്ടിക്കുഴക്കേണ്ടതില്ല.  ഒരു നടനെന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും കഴിവുള്ളവരെ താൻ അംഗീകരിക്കുമെന്നും ​ഗണേഷ് കൂട്ടിച്ചേർത്തു. കണ്ടവരെല്ലാം നല്ല സിനിമയാണെന്ന് പറഞ്ഞതുകൊണ്ടാണ് സിനിമ കാണാനെത്തിയതെന്നും ​ഗണേഷ് കുമാർ പറഞ്ഞു. 

ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെയാണ് വിവാദപരാമർശവുമായി വിനായകൻ എത്തിയത്. അതിനു പിന്നാലെ വിനായകനെ രൂക്ഷഭാഷയിൽ ​ഗണേഷ് കുമാർ വിമർശിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയും അർഹതയുമില്ല. സംസ്കാരശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തിൽ പെരുമാറാൻ കഴിയൂ എന്നാണ് ​ഗണേഷ് പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം