ചലച്ചിത്രം

ഷാരൂഖ് ഖാനെതിരെ പ്രതിഷേധം; മന്നത്തിന് മുന്നില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ പ്രചരിപ്പിച്ചതിന് ഷാരൂഖ് ഖാന്റെ വസതിക്ക് മുന്നിലെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ച് മുംബൈ പൊലീസ്. ഷാരൂഖിന്‍റെ പരസ്യങ്ങള്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ നല്‍കുന്നുവെന്നാരോപിച്ച് ശനിയാഴ്ച താരത്തിന്റെ വസതിയായ മന്നത്തിന് മുന്നില്‍ വന്‍ പ്രതിഷേധം നടന്നു. ഒരു കൂട്ടം യുവാക്കളാണ് വീട്ടിന് മുന്നില്‍ പ്രകടനം നടത്തിയത്. 

പ്രശസ്തരായ താരങ്ങള്‍ യുവക്കളെ വഴിതെറ്റിക്കുന്ന ഇത്തരം പരസ്യങ്ങൾ അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. യുവാക്കളെ വഴിതെറ്റിക്കുന്ന ആപ്പുകളെയാണ് ഷാരുഖ് ഖാൻ പിന്തുണയ്ക്കുന്നതെന്നും പ്രത്യാഘാതങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും സാമ്പത്തിക നേട്ടത്തിനായാണ് താരങ്ങൾ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അൺടച്ച് യൂത്ത് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ചില പ്രവര്‍ത്തകരെ പ്രതിഷേധത്തിന്‍റെ പേരില്‍ മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും റിപ്പോർട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു