ചലച്ചിത്രം

'ഞാൻ ബൈസെക്ഷ്വൽ ആണെന്ന് അറിഞ്ഞപ്പോൾ പ്രകൃതി വിരുദ്ധമെന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം'; 'കാതൽ' താരം അനഘ രവി

സമകാലിക മലയാളം ഡെസ്ക്

മികച്ച പ്രേക്ഷക പ്രശംസ നേടി തിയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് മമ്മൂട്ടി ചിത്രം 'കാതല്‍'. ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച പുതുമുഖ താരമാണ് അനഘ രവി. മമ്മൂട്ടിയുടെ മകളുടെ കഥാപാത്രമാണ് അനഘ അവതരിപ്പിച്ചത്.  'ന്യൂ നോര്‍മല്‍' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധിക്കപ്പെട്ട താരം സിനിമയില്‍ എത്തുന്നതിന് മുമ്പേ താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ സെക്ഷ്വാലിറ്റിയെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് അനഘ.   

എന്റെ സെക്ഷ്വാലിറ്റി തുറന്നു പറയേണ്ട ഒരു ആവശ്യവും എനിക്കില്ല. കാരണം അത് എന്റെ സ്വകാര്യതയാണ്. ഞാന്‍ അങ്ങനെ പറഞ്ഞു നടക്കേണ്ട ആവശ്യമില്ല. സ്‌ട്രൈറ്റ് ആയിട്ടുള്ള ആളുകള്‍ അങ്ങനെയാണെന്ന് പറഞ്ഞു നടക്കില്ലല്ലോ. ഇതിനെ കുറിച്ച് അറിയാത്ത ആളുകള്‍ക്ക് അത് ബോധ്യപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.”

എന്റെ അച്ഛനും അമ്മയ്‌ക്കും ഇതിനെ കുറിച്ച് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്റെ കാര്യം അറിഞ്ഞപ്പോൾ പ്രകൃതി വിരുദ്ധമാണെന്ന തരത്തിലായിരുന്നു അവരുടെ ആദ്യ പ്രതികരണം. രണ്ടുമൂന്ന് വർഷം പരിശ്രമിച്ചിട്ടാണ് അവരെ അതിൽ നിന്നും മാറ്റിയെടുത്തത്. സെക്ഷ്വാലിറ്റ് എന്നത് ഒരു ട്രെൻഡ് ആണെന്നായിരുന്നു അവരുടെ വിചാരം. എന്നാൽ അത് അങ്ങനെയല്ല എന്ന ബോധ്യപ്പെടുത്താനാണ് ഞാൻ ശ്രമിച്ചിരുന്നതെന്നും അനഘ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാതൽ കണ്ട് ആ സിനിമയെ അം​ഗീകരിക്കാൻ കഴിയാത്ത ആളുകളോട് എന്താല്ലേ സിമ്പിളായി ചിന്തിച്ചാല്‍ അത് സ്‌നേഹമല്ലേ എന്ന് അച്ഛനും അമ്മയും പറയുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു. - അനഘ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

ജലദോഷത്തെ പമ്പ കടത്തും; ചൂടുകാലത്ത് കുടിക്കാം പുതിനയിട്ട് തിളപ്പിച്ച വെള്ളം

വീണുപോയ ബോളിവുഡിലെ 7 താരപുത്രന്മാര്‍

സിദ്ധാര്‍ഥ് കൗള്‍ കൗണ്ടിയില്‍; നോര്‍ത്താംപ്റ്റനായി ഇറങ്ങും

ശിവകാശിയില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ടുമരണം; 11 പേര്‍ക്ക് പരിക്ക്; വീഡിയോ