ചലച്ചിത്രം

മദ്യമൊഴിച്ച് കേക്കിന് തീകൊളുത്തി 'ജയ് മാതാ ദി' വിളി; രൺബീർ കപൂർ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടൻ രൺബീർ കപൂർ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി. ക്രിസ്മസ് ആഘോഷത്തിനിടെ ഹിന്ദുമതത്തെ അപമാനിച്ചു എന്നാണ് ആരോപണം. സഞ്ജയ് തിവാരി എന്നയാളാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവർ മുഖേന ഘട്‌കോപ്പർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പരാതിയിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന രൺബീറിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേക്കിന് മുകളിൽ മദ്യം ഒഴിക്കുകയും താരം തീ കൊളുത്തുകയുമായിരുന്നു. വിഡിയോയിൽ രൺബീറിന്റെ ഭാര്യയും നടിയുമായ ആലിയ ഭട്ടിനേയും കാണാം. മദ്യം ഒഴിച്ച് തീ കൊളുത്തുന്നതിനിടെ, ‘ജയ് മാതാ ദി’ എന്ന് താരം പറയുന്നുണ്ടെന്നാണ് ആരോപണം. ഇതാണ് പരാതിക്ക് കാരണമായത്. 

ഹിന്ദുമതത്തിൽ, മറ്റു ദേവതകളെ ധ്യാനിക്കുന്നതിനു മുൻപ് അഗ്നിദേവനെ ധ്യാനിക്കാറുണ്ട്. എന്നാൽ രൺബീർ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോൾ ലഹരി ഉപയോഗിക്കുകയും ‘ജയ് മാതാ ദി’ എന്ന് വിളിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. കുനാൽ കപൂറാണ് ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. രൺബീറിനൊപ്പം ആലിയ ഭട്ടും മകൾ റഹയും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍