ചലച്ചിത്രം

'സൂര്യ സാറുമായി കോംബിനേഷനുണ്ടായിരുന്നു, 40 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞു'; വണങ്കാനിൽ നിന്ന് പിൻമാറിയെന്ന് മമിത

സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറ്റെടുത്ത ചിത്രമായിരുന്നു സൂര്യയും ബാലയും ഒന്നിക്കുന്ന ‘വണങ്കാന്‍’ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും പിന്നീട് സൂര്യ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. മലയാളി താരം മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തിൽ നിന്ന് പിൻമാറിയ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 

സിനിമയിൽ താനും സൂര്യയുമായുള്ള കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു എന്നാണ് മമിത പറയുന്നത്. നാൽപതു ദിവസത്തോളം ഷൂട്ട് ചെയ്തതിനു ശേഷമാണ് സിനിമ നിന്നുപോയത്.  ഡേറ്റിലെ പ്രശ്നങ്ങളെ തുടർന്നാണ് താൻ സിനിമയിൽ നിന്ന് പിന്മാറിയത് എന്നാണ് മമിത പറയുന്നത്. 

‘‘ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി. സൂര്യ സാറും പ്രൊഡക്‌ഷനും ആ സിനിമ ഡ്രോപ് ചെയ്തിരുന്നു. ഞാനും സൂര്യ സാറും തമ്മിലുള്ള കോംബിനേഷന്‍ സീനുകളുണ്ട്. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു. ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. എനിക്ക് വീണ്ടും അത്രയും തന്നെ ദിവസങ്ങള്‍ പോവും. എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല. കോളജുണ്ട്. വേറെ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് ചിത്രത്തിൽ നിന്നും മാറേണ്ടി വന്നത്.” –മമിത പറഞ്ഞു. 

18 വർഷങ്ങൾക്കു ശേഷം സൂര്യയും ബാലയും തമ്മിൽ ഒന്നിക്കുന്ന ചിത്രമായിരുന്നു ‘വണങ്കാന്‍’. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകർ ഏറ്റെടുത്തത്. തിരക്കഥയിൽ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിന്മാറാൻ കാരണം. പകരം മറ്റൊരു നടനെ വച്ച് പ്രോജക്ട് പൂർത്തിയാക്കാനാണ് ബാലയുടെ പദ്ധതി. അഥർവ നായകനാവും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം