ചലച്ചിത്രം

'ഉറങ്ങാതെ കാത്തിരിക്കുക'; നന്‍പകല്‍ നേരത്ത് മയക്കം നെറ്റ്ഫ്‌ളിക്‌സിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്


മ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഏറെ കാത്തിരിപ്പിനൊടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. 

ഫെബ്രുവരി 23ന് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ സൗത്ത് ആണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ആദ്യമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദശിപ്പിക്കപ്പെട്ട ചിത്രം ജനുവരി 19നാണ് തിയറ്ററില്‍ എത്തിയത്. തിയറ്ററിലും മികച്ച അഭിപ്രായം നേടിയിരുന്നു. 

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ആദ്യത്തെ ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. മമ്മൂട്ടിക്ക് പുറമേ അശോകന്‍, രമ്യാ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്‍, സഞ്ജന ദിപു തുടങ്ങിയ നിരവധി താരങ്ങളും വേഷമിട്ട ചിത്രം ആഘോഷപൂര്‍വമായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്. എസ് ഹരീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ദുല്‍ഖറിന്റെ  വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്