ചലച്ചിത്രം

'എന്ത് മേനോനായാലും നായരായാലും ഏറ്റെടുത്ത ജോലി പൂർത്തിയാക്കണം', സംയുക്തക്കെതിരെ ഷൈൻ ടോം ചാക്കോ

സമകാലിക മലയാളം ഡെസ്ക്

ന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ഏറ്റെടുത്ത ജോലി പൂർത്തിയാക്കുകയാണ് പ്രധാനമെന്ന്, നടി സംയുക്തയ്‌ക്കെതിരെ നടൻ ഷൈൻ ടോം ചാക്കോ. മധു സുധാകരൻ സംവിധാനം ചെയ്‌ത 'ബൂമറാംഗ്' സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പരസ്യപ്രതികരണം. സിനിമയുടെ പ്രമോഷന് നടി വരാതിരുന്നതിലുള്ള അതൃപ്‌തിയാണ് താരം മാധ്യമങ്ങൾക്ക് മുന്നിൽ പ്രകടിപ്പിച്ചത്.

നേരത്തെ പേരിന്റെ അവസാനമുള്ള ജാതിപ്പേര് നീക്കുന്നതായി നടി സംയുക്ത അറിയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഏറ്റെടുത്ത ജോലി പൂർത്തിയാക്കുക എന്നൊരു കടമ നമുക്കുണ്ട്. അത് പേര് മാറ്റിയത് കൊണ്ട് മാറണമെന്നില്ല. പേരൊക്കെ ഭൂമിയിൽ വന്നതിന് ശേഷം കിട്ടുന്നതല്ലെ. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. സഹകരിക്കുന്നവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്‌ത ജോലിയോട് കുറച്ച് ഇഷ്‌ടം, കൂടുതൽ ഇഷ്‌ടം എന്നൊന്നും ഇല്ല. ചെയ്ത ജോലി മോശമാണെന്ന ചിന്ത കൊണ്ടാണ് പ്രമോഷന് വരാത്തതെന്നും ഷൈൻ പറഞ്ഞു.

അതേസമയം   പ്രമോഷന് വിളിച്ചപ്പോൾ നടി മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലാണെന്നും തന്റെ സിനിമകളൊക്കെ മാസ് റിലീസ് ആണെന്നും തനിക്ക് തന്റേതായ കരിറുണ്ടെന്നും തന്നോട് പറ‍ഞ്ഞതായി നിർമാതാവ് പ്രതികരിച്ചു.

സംയുക്ത മേനോനും ഷൈൻ ടോം ചാക്കോക്കും പുറമേ ബൈജു സന്തോഷ്, ചെമ്പൻ വിനോദ് ജോസ്, ഡെയിൻ ഡേവിസ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്ന മറ്റ് താരങ്ങൾ. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന 'ബൂമറാംഗ്' ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു